ന്യൂയോർക്ക് : ട്വിറ്റർ വാങ്ങാൻ എലോൺ മസ്കിന് വിമുഖത. ട്വിറ്റർ ഏറ്റെടുക്കൽ കരാർ താൽക്കാലികമായി നിർത്തിവച്ചുവെന്ന ടെസ്ല സിഇഒയുടെ ട്വീറ്റ് ചർച്ചയാകുന്നു. 3.67 ലക്ഷം കോടി രൂപയ്ക്ക് ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ ധനികനായ മസ്ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ട്വിറ്ററിന്റെ മൊത്തം അക്കൗണ്ടുകളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ വ്യാജ അക്കൗണ്ടുകളാണെന്ന കമ്പനിയുടെ അവകാശവാദത്തിൽ വ്യക്തമായ വിവരം ലഭിക്കുന്നതുവരെ ഇടപാട് താൽക്കാലികമായി നിർത്തിവച്ചതായി മസ്ക് ട്വീറ്റ് ചെയ്തു.
വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്ന് ട്വിറ്റർ ഏറ്റെടുക്കുന്ന വേളയിൽ മസ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്വിറ്റർ ഉപയോക്താക്കളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളുള്ളതെന്ന് ട്വിറ്ററിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.
ഈ കണക്കുകളിൽ വ്യക്തത വരുന്നത് വരെ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മസ്ക് പറഞ്ഞു. അതേസമയം, മസ്കിന്റെ ട്വീറ്റ് ഗൗരവമുള്ളതാണോ തമാശയാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി മസ്കിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
ട്വീറ്റിനെ തുടർന്ന് കമ്പനിയുടെ ഓഹരികൾ 17.7 ശതമാനം ഇടിഞ്ഞു. മസ്ക് ട്വിറ്റർ ഇടപാട് വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഓഹരി വില കുറയുന്നത്. മസ്കിന്റെ ട്വീറ്റിനോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്