മസ്‌കിന്റെ സര്‍പ്രൈസ്! ട്വിറ്ററിനെ പഴയ ഓഫറില്‍ ഏറ്റെടുക്കും; ഷെയര്‍ വില 54.20 ഡോളറെന്ന് ട്വിറ്റര്‍

OCTOBER 4, 2022, 3:54 PM

സാന്‍ഫ്രാന്‍സിസ്‌കോ: അനിശ്ചിതാവസ്ഥകള്‍ക്ക് വിരാമമിട്ട് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മുന്‍പ് പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്ററിനെ ഏറ്റെടുക്കാന്‍ താല്‍പ്പര്യമറിയിച്ച് മസ്‌ക് സാമൂഹ്യ മാധ്യമ കമ്പനിക്ക് കത്ത് നല്‍കി. മസ്‌കിന്റെ താല്‍പ്പര്യപത്രം ലഭിച്ചെന്ന് ട്വിറ്റര്‍ സ്ഥിരീകരിച്ചു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒപ്പിട്ട കരാര്‍ പ്രകാരം 44 ബില്യണ്‍ ഡോളറാണ് മസ്‌ക് ട്വിറ്ററിന് നല്‍കേണ്ടിയിരുന്നത്. ഓഹരി വില 54.20 ഡോളര്‍. കരാര്‍ ഒപ്പിട്ടതിന് പിന്നാലെ കമ്പനിയും മസ്‌കും തമ്മില്‍ തെറ്റി. ട്വിറ്ററിലെ വ്യാജ എക്കൗണ്ടുകളാണ് മസ്‌ക് പ്രശ്‌നമാക്കിയത്. കരാര്‍ റദ്ദാക്കാന്‍ മസ്‌ക് നിയമ പോരാട്ടവും ആരംഭിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ കോടതി നടപടികളില്‍ നിന്ന് പിന്‍മാറുകയാണെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam