ഔദ്യോഗിക ജീവിതത്തിനു ശേഷം ആദ്യ പൊതു പരുപാടിയിൽ പങ്കെടുക്കാനൊരുങ്ങി  ട്രംപ്.

FEBRUARY 22, 2021, 2:27 AM

വാഷിങ്ടൺ :മുൻ പ്രസിഡന്റ് ട്രംപ് ഈ മാസം അവസാനം നടക്കുന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സിപിഎസി) ആദ്യമായി പരസ്യമായി പങ്കെടുക്കുമെന്ന് സൂചനകൾ.പരമ്പരാഗതമായി വാഷിംഗ്‌ടൺ ഡി.സിക്ക് പുറത്ത് നടക്കുന്ന 2021 സി.പി.എ.സി സമ്മേളനം വ്യാഴാഴ്ച ഫ്ലയിലെ ഒർലാൻഡോയിൽ ആരംഭിക്കും.

ഫെബ്രുവരി 28 ഞായറാഴ്ച ട്രംപ് സമ്മേളനത്തിൽ പ്രസംഗിക്കുമെന്ന് രണ്ട് ഉറവിടങ്ങൾ വ്യക്തമാക്കുന്നു.റിപ്പബ്ലിക്കൻ പാർട്ടിയുടെയും യാഥാസ്ഥിതിക പ്രസ്ഥാനത്തിന്റെയും ഭാവിയെക്കുറിച്ച് ട്രംപ് സംസാരിക്കും. ട്രംപിന്റെ പ്രസംഗം പരിചിതമായ ഒരു ഉറവിടം അനുസരിച്ച്, പ്രസിഡന്റ് ബൈഡന്റെ വിനാശകരമായ പൊതുമാപ്പും അതിർത്തി നയങ്ങളും എതിർക്കാനും സാദ്ധ്യതകൾ ഉണ്ട്.

ജനുവരി 20 ന് വൈറ്റ് ഹൗസിൽ നിന്ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിലേക്ക് പോയതിനുശേഷം ട്രംപ് കുറേനാളുകൾ നിശബ്ദത പാലിച്ചിരുന്നു. ജനുവരി 6 ക്യാപിറ്റോൾ കലാപത്തെത്തുടർന്ന് ട്വിറ്റർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രംപിനെ വിലക്കിയിരുന്നു. എന്നാൽ രാഷ്ട്രീയമായി സജീവമായി തുടരണമെന്ന് ട്രംപ് സൂചിപ്പിക്കുകയും ഇംപീച്ച്‌മെന്റ് കുറ്റവിമുക്തനാക്കിയതിന് ശേഷം പ്രസ്ഥാനം ഇപ്പോഴും ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള (മാഗ) ചരിത്രപരവും ദേശസ്നേഹവും മനോഹരവുമായ പ്രസ്ഥാനം ആരംഭിച്ചതേയുള്ളൂ എന്ന് അദ്ദേഹം കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. വരും മാസങ്ങളിൽ എനിക്ക് നിങ്ങൾ എല്ലാവരോടുമായി അമേരിക്ക മഹത്വകരമായ കാര്യങ്ങൾ കൈവരിക്കുന്നതിനെ കുറിച്ച് പങ്കുവക്കുവാനുണ്ട് ഞങ്ങളുടെ അവിശ്വസനീയമായ യാത്ര തുടരാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് ബൈഡൻ അഭിപ്രായപ്പെട്ടു.

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ... ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam