ഹൂസ്റ്റൺ: അമേരിക്കയിൽ തോക്ക് നിയമങ്ങൾ കർശനമാക്കുന്നതിനെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിന്മക്കെതിരെ പോരാടാൻ മാന്യരായ അമേരിക്കക്കാർക്ക് തോക്കുകൾ വേണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ടെക്സാസിലെ സ്കൂളിൽ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ തോക്ക് നിയമത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ സൂചന നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ലോകത്ത് തിന്മയുള്ളത് നിയമം അനുസരിക്കുന്ന പൗരന്മാരെ നിരായുധരാക്കാനുള്ള കാരണമല്ല. തോക്ക് നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്ന ഇടതിന് ടെക്സാസില്‍ ഉണ്ടായ വെടിവെപ്പിനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൂസ്റ്റണിലെ നാഷണല്‍ റൈഫിള്‍ അസോസിയേഷന് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്സാസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 19 വിദ്യാര്‍ത്ഥികളുടേയും പേരുകള്‍ ട്രംപ് പ്രസംഗത്തില്‍ വായിച്ചു.
കഴിഞ്ഞ ദിവസം ടെക്സാസിലെ സ്കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ 19 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും അടക്കം 21 പേര് കൊല്ലപ്പെട്ടിരുന്നു. വെടിവെച്ച സാല്‍വദോര്‍ റാമോസ് എന്ന പതിനെട്ടുകാരനെ പൊലീസ് ഏറ്റുമുട്ടലിനൊടുവില്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്