എനിക്കെതിരെയുള്ള  സുപ്രീംകോടതി വിധിയിൽ  ആശ്ചര്യപ്പെടുന്നതെന്തിന്?

NOVEMBER 24, 2022, 5:33 AM

വാഷിംഗ്‌ടൺ : ആഭ്യന്തര റവന്യൂ സർവീസ്  നികുതി രേഖകൾ ഹൗസ് കമ്മിറ്റിക്ക് കൈമാറുന്നത് തടയാനുള്ള തന്റെ അപ്പീൽ  നിരസിച്ചതിന് പിന്നാലെ  സുപ്രീം കോടതിക്കെതിരെ  ആഞ്ഞടിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

"എനിക്കെതിരെയുള്ള  സുപ്രീംകോടതി വിധിയിൽ  ആശ്ചര്യപ്പെടുന്നതെന്തിന്?" തന്റെ  സോഷ്യൽ നെറ്റ്‌വർക്കായ ട്രൂത്ത് സോഷ്യൽ എന്ന പ്രൊഫൈലിലൂടെ മുൻ പ്രസിഡന്റ് പരിഹാസത്തോടെ ചോദിച്ചു.

അമേരിക്കയുടെ ചരിത്രത്തിൽ തന്നെ  ഒരു പ്രസിഡന്റിനും നികുതി രേഖകൾ നൽകേണ്ടിവന്നിട്ടില്ല.സുപ്രീം കോടതിയുടെ തീരുമാനം ഭാവിയിലെ പ്രസിഡന്റുമാർക്ക് ഭയാനകമായ ഒരു മാതൃക സൃഷ്ടിക്കുന്നു- ട്രംപ് കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

കഴിഞ്ഞ ദിവസമായിരുന്നു   ഡൊണാൾഡ് ട്രംപിന്റെ നികുതി രേഖകൾ ഡെമോക്രാറ്റിക് കൺട്രോൾ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റിക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ് വിധിച്ചത്.

ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസുകൾക്കുമുള്ള 2015-20 വർഷത്തെ നികുതി റിട്ടേണുകൾ ട്രഷറി വകുപ്പിന് ഡെമോക്രാറ്റിക് നിയന്ത്രിത സമിതിക്ക് കൈമാറാമെന്ന് സുപ്രീം കോടതി വിധിച്ചു. 

തന്റെ നികുതി ഇടപാടുകൾ പരസ്യമാക്കുന്നത് തടയാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് ഇത് കനത്ത പ്രഹരമാണ്. ബിസിനസുമായും നികുതി തട്ടിപ്പുമായും ബന്ധപ്പെട്ട് ട്രംപ് നിലവിൽ ഒന്നിലധികം അന്വേഷണങ്ങൾ നേരിടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam