ലോട്ടറി അടിച്ചത് ഒന്നര ലക്ഷമെന്ന് കരുതി; ട്രക്ക് ഡ്രൈവർക്ക് കിട്ടിയത് 7.5 കോടി

JULY 2, 2022, 3:42 PM

ലോട്ടറി സമ്മാനത്തുക ഒന്നര ലക്ഷം രൂപയാണെന്നാണ് കരുതി വാങ്ങാൻ പോയ ട്രക്ക് ഡ്രൈവർക്ക് ലഭിച്ചത്  7.5 കോടി രൂപ. 

മിഷിഗണ്‍ വഴി കടന്നുപോകുന്നതിനിടെ മട്ടവാനിലെ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇല്ലിനോയിസ് നിവാസിയായ 48 കാരന്‍ ലോട്ടറി ടിക്കറ്റ്  വാങ്ങിയത്.

ടിക്കറ്റ് വാങ്ങിയുടന്‍ തന്നെ ബാര്‍കോഡ് സ്‌ക്രാച്ച് ചെയ്ത് ടിക്കറ്റ് സ്‌കാന്‍ ചെയ്തു. തുടർന്ന് 2000 യുഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചതെന്നാണ് കരുതിയത്, ട്രക്ക് ഡ്രൈവറിനെ ഉദ്ധരിച്ച് എംലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

ലോട്ടറിയടിച്ച സന്തോഷത്തിൽ വീണ്ടും ടിക്കറ്റ് നമ്പർ നോക്കിയപ്പോഴാണ് അദ്ദേഹം സമ്മാന തുക കണ്ട് ഞെട്ടിയത്. ട്രക്കില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും കാര്‍ഡ് സ്‌ക്രാച്ച് ചെയ്തപ്പോഴാണ് ഒരു മില്യണ്‍ ഡോളറാണ് സമ്മാനമായി ലഭിച്ചതെന്ന് മനസ്സിലായത്.

സമ്മാനമായി ലഭിച്ച 693,000 ഡോളര്‍ ഉപയോഗിച്ച് ഒരു പുതിയ ട്രക്ക് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam