ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരി​ക്ക്

SEPTEMBER 26, 2021, 6:56 PM

ചെസ്റ്റർ (മൊണ്ടാന) : പോർട്ട് ലാന്റിലേക്ക് യാത്ര തിരിച്ച 147 യാത്രക്കാരും 16 ക്രൂ മെംബേഴ്‌​സുമുള്ള ആം ട്രാക്ക് ട്രെയിൻ മൊണ്ടാന ജോപ് ലിനിൽ പാളംതറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു അപകടം.

സിയാറ്റിലിനും ഷിക്കാഗോക്കും ഇടയിൽ ഒടുന്ന ആം ട്രാക്കിൽ പത്തു ബോഗികളാണുളളതെന്ന് അറിയിപ്പിൽ പറയുന്നു. പാളം തെറ്റി വശത്തേക്കു മറിഞ്ഞ ട്രെയിനിൽ നിന്നും യാത്രക്കാർ രക്ഷപെടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഏഴ് ബോഗികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കൃത്യമായ സംഖ്യ ഇതുവരെ ലഭമായിട്ടില്ലെങ്കിലും അമ്പതോളം പേർക്ക് പരിക്കേറ്റതായി അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവ സ്ഥലത്തു യാത്രക്കാരുടെ ലഗേജുകൾ ചിതറിക്കിപ്പുണ്ട്.

vachakam
vachakam
vachakam

നാഷണൽ ട്രാൻസ്‌​പോർട്ടേഷൻ സേഫ്റ്റ് ബോർഡ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാർക്ക് ശരിയായ ചികിൽസ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പിക്കുമെന്ന് ആംട്രാക്ക് കമ്പനി അധികൃതർ പറഞ്ഞു. അപകട സ്ഥലത്തു നല്ല സൂര്യപ്രകാശം ഉണ്ടായിരുന്നുവെന്നും കാലാവസ്ഥ അനുകൂലമായിരുന്നുവെന്നും അധികൃതർ പറയുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam