കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാനുള്ള ശ്രമത്തിനിടെ കൊച്ചുമക്കളും മുത്തശ്ശിയും  മരണപെട്ടു.

FEBRUARY 23, 2021, 2:01 AM

ടെക്സാസ് :ടെക്സസിൽ തണുപ്പിന്റെ കാഠിന്യം കൂടുകയും വൈദ്യുതിയും ജല വിതരണവും തടസപ്പെടുകയും ചെയ്തത് മൂലം. വീടിനുള്ളിൽ ചൂട് പിടിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിയും കൊച്ചുമക്കളും മരണപെട്ടു. വൈദ്യുതി മുടങ്ങിയത് മൂലം ചൂട് കണ്ടത്താനുള്ള ശ്രമങ്ങൾക്കിടെ ഉണ്ടാകുന്ന അപകടം കൂടിവരികയാണ്.

ടെക്സസിലെ ഹ്യൂസ്റ്ണിലെ  ഷുഗർ ലാൻഡിലുള്ള മുത്തശ്ശി ലോൺ ലെയുടെ വീട്ടിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് അഞ്ചു മെയിൽ അകലെയുള്ള മകളുടെ വീട്ടിലേക്ക് ലോൺ ലെ മാറുകയായിരുന്നു. ജാക്കി ഫാം ഗുയിനും അവരുടെ മൂന്ന് മക്കളായ ഒലിവിയ (11), എഡിസൺ (8),കൊക്കോ എന്ന് വിളിപ്പേരുള്ള കോലെറ്റ് (5) എന്നിവരടങ്ങുന്നതാണ് കുടുംബം.കഴിഞ്ഞ ആഴ്ച കഠിനമായ തണുപ്പും വൈദ്യതിയുടെയും, ജല വിതരണത്തിന്റെയും മുടക്കവും ടെക്സസിനെ കഠിനമായി ബാധിച്ചിരുന്നു.

വീടിനുള്ളിൽ തന്നെ അടുപ്പു കൂട്ടി മുത്തശ്ശിയും കൊച്ചുമക്കളും സംഭവ നടന്ന ദിവസം രാത്രി 9.30 വരെ കളികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്ന് മാതാവ് വ്യക്തമാക്കുന്നു.എന്താണ് സംഭവിച്ചതെന്ന് മാതാവ് ജാക്കി ങ്‌യുഎൻ പൂർണ്ണമായി ഓർമ്മയില്ല. ഒന്നാം നിലയിലായിരുന്നു കുട്ടികളുടെ മുറി, ശബ്ദം കേട്ട് ചെല്ലുമ്പോൾ കേറിചെല്ലാൻ പറ്റാത്ത വിധം തീ ആളിപടർന്നിരുന്നതായി മാതാവ് പറഞ്ഞു.

vachakam
vachakam
vachakam

തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഒരു മണിക്കൂറോ അതിൽ കൂടുതലോ സമയമെടുത്തതായി ഷുഗർ ലാൻഡ് വക്താവ് ഡഗ് അഡോൾഫ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അഗ്നിശമന വകുപ്പ് എത്തിയത്. വീടിനുള്ളിൽ ഒരു അടുപ്പ് ഉപയോഗിച്ച് ചൂട് പിടിക്കാൻ ശ്രമിക്കുകയാണെന്ന് കുടുംബം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു എന്ന് അഡോൾഫ് പറഞ്ഞു, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam