ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് അമേരിക്ക

JUNE 10, 2021, 7:32 PM

ലോകത്തിലെ ദരിദ്ര രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ സഹായവുമായി അമേരിക്ക. 500 ദശലക്ഷം ഡോസ് ഫൈസര്‍ വാക്‌സിന്‍ വാങ്ങുകയും 3.5 ബില്യണ്‍ ഡോളര്‍ ഇതിനായി അമേരിക്ക ചെലവഴിക്കും. മറ്റ് ജി 7 രാജ്യങ്ങളും ഇത് മാതൃകയാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഗ്രൂപ്പ് ഓഫ് സെവന്‍ അഡ്വാന്‍സ്ഡ് എക്കണോമി നേതാക്കളെ സന്ദര്‍ശിക്കുന്നതിന് മുമ്പാണ് പ്രസിഡന്റ് ഡോ ബൈഡന്‍ ഈ പ്രസ്താവന നടത്തിയത്. 

500 ദശലക്ഷം ഡോസുകള്‍ ലോകത്തിലെ 100 ദരിദ്ര രാജ്യങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനം. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പ്രതീക്ഷ നല്‍കുന്നു. ്അടിസ്ഥാനപരമായി ജീവന്‍ രക്ഷിക്കുകയെന്ന ഏക ലക്ഷ്യത്തെക്കുറിച്ച് അടിവരയിട്ട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 3.9 ദശലക്ഷത്തിലധികം ആളുകള്‍ കൊവിഡ് മൂലം മരിച്ചു. വ്യാപനം തടയുന്നതിനായി സമഗ്രമായ പദ്ധതിയാണ് തയ്യാറാകുന്നത്. മറ്റ് ജി 7 രാജ്യങ്ങള്‍ സംഭാവന നല്‍കുമെന്നും ബൈഡന്‍ പ്രതീക്ഷിക്കുന്നു.

യുഎസ് മയക്കുമരുന്ന് നിര്‍മ്മാതാക്കളായ ഫൈസറും അതിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്‍ടെക്കും നേരത്തെ തന്നെ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  ലാഭേച്ഛ നോക്കാതെയാവും വാക്‌സിന്‍ വിതരണം നടത്തുക. യുഎസ് സര്‍ക്കാരുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലോകമെമ്പാടുമുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് ഞങ്ങളുടെ വാക്‌സിന്‍ ദശലക്ഷക്കണക്കിന് ഡോസുകള്‍ എത്രയും പെട്ടെന്ന് എത്തിക്കാന്‍ സഹായിക്കും, ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു. ജൂണ്‍ അവസാനത്തോടെ വാക്‌സിന്‍ വാങ്ങുന്നതിനുള്ള സഹായം നല്‍കാനാണ് തീരുമാനം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam