ഭീമാകാരൻ സൗമ്യൻ

MARCH 7, 2021, 5:01 PM

ജോർജ് ഫ്‌ളോയിഡ് എന്ന പേര് ലോകം മുഴുവനും പ്രതിഷേധറാലികളിൽ മുഴങ്ങി കേട്ടതാണ്. അദ്ദേഹത്തിന്റെ മുഖം അമേരിക്കയിൽ എല്ലായിടത്തും മുദ്രണം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ക്രൂരമായ മരണത്തിനു ശേഷം, ജോർജ് ഫ്‌ളോയിഡ്, അമേരിക്കയിലെ വർണ്ണവിവേചനത്തിന്റെയും, പോലീസ് അതിക്രമങ്ങൾക്ക് ഇരയാകുന്ന കറുത്തവരുടെയും പ്രതീകമായി മാറി. ഫ്‌ളോയിഡിന്റെ 6 വയസുകാരി മകൾ പറയുന്നത് 'ഡാഡി ലോകത്തെ മാറ്റി' എന്നാണ്.

അദ്ദേഹത്തിന്റെ മരണത്തോട് കൂടി ധാർമ്മികരോഷം, വർണ്ണവിവേചനത്തിന് എതിരെയുണ്ടായി അമേരിക്കയിൽ. വെള്ളക്കാരുടെ മേൽക്കോയ്മയ്ക്ക് എതിരെയുള്ള ഒരു മുറവിളി അമേരിക്കയുടെ അതിർത്തികളും കടന്നു ലോകം മുഴുവൻ ഉയർന്നു കേട്ടു. 46 കാരനെ പോലീസ് ഓഫീസർ മിനിയാപോലീസിൽ കഴുത്തിൽ കാൽമുട്ട് കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊല്ലുക ആയിരുന്നു, മെയ് 25 നു 2020 ൽ. അദ്ദേഹം ആറടി നാലിഞ്ച് പൊക്കമുള്ള 'ഭീമാകാരനായ സൗമ്യൻ' എന്ന പേരിൽ സുഹൃത്തുക്കൾക്ക് ഇടയിൽ അറിയപ്പെട്ടു.

അദ്ദേഹത്തിന്റെ കൊലപാതകത്തിൽ പുറത്താക്കപ്പെട്ട പോലീസ് ഓഫീസർ, വിചാരണയ്ക്ക് വിധേയനാകുന്നു തിങ്കളാഴ്ച. വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിങ്കളാഴ്ച തിരഞ്ഞെടുക്കും. പോലീസ് ഓഫീസർ, ഫ്‌ളോയിഡ് നിലത്തു കിടക്കമ്പോൾ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം കിട്ടുന്നില്ല എന്ന് നിലവിളിച്ചു പറയുന്നതും ലൈവ് ആയി ജനങ്ങൾ കണ്ടു കൊണ്ടിരുന്നതാണ്. ആ ദയനീയ രംഗങ്ങൾ കണ്ടവർക്ക് ജൂറി അംഗമാകാൻ കഴിഞ്ഞാൽ വിചാരണ എളുപ്പമാകും.

vachakam
vachakam
vachakam

George Floyd, Gentle Giant’ who became symbol of fight against racism

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam