2023 ലെ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണ്‍ ആരംഭിച്ചു: വരാനിരിക്കുന്ന 21 കൊടുങ്കാറ്റുകളുടെ പേരുകള്‍ ഇതാ

JUNE 1, 2023, 6:18 PM

ന്യൂയോര്‍ക്ക്: 2022 -ലെ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണ്‍ വളരെ ശരാശരിയാണെങ്കിലും അത്യന്തം വിനാശകരമായ ചുഴലിക്കാറ്റ് സീസണായിരുന്നു. ഇപ്പോള്‍ 2023-ലെ അറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസണ്‍ ആരംഭിക്കുകയാണ്. കൊടുങ്കാറ്റുകളില്‍ ഇതിനകം തളര്‍ന്ന യുഎസ് തീരദേശ നിവാസികള്‍ ഇതിനോടകം തന്നെ ആശങ്കയിലാണ്. ജൂണ്‍ 1 മുതല്‍ നവംബര്‍ 30 വരെയാണ് ആറ് മാസത്തെ സീസണ്‍. ഈ വര്‍ഷം തികച്ചും സാധാരണമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു.

2022 -ലെ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണ്‍ ശരാശരി ആയിരുന്നുവെങ്കിലും എക്കാലത്തെയും ഏറ്റവും വിനാശകരമായ കൊടുങ്കാറ്റുകളില്‍ ഒന്ന് അതില്‍ ഉള്‍പ്പെട്ടിരുന്നു. സെപ്തംബറില്‍ ആഞ്ഞടിച്ച ഇയാന്‍ ചുഴലിക്കാറ്റ് തെക്കുപടിഞ്ഞാറന്‍ ഫ്‌ലോറിഡയെ തകര്‍ത്തു. സംസ്ഥാനത്ത് 149 പേരെങ്കിലും കൊല്ലപ്പെട്ടു. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ മൂന്നാമത്തെ ചുഴലിക്കാറ്റായിരുന്നു ഇത്. 114 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഈ ചുഴലിക്കാറ്റ് മൂലം ഉണ്ടായത്.

2023 അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണ്‍ ആരംഭിക്കുകയാണ്. ഒരു കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിക്കുമ്പോള്‍ തന്നെ സുരക്ഷിതരാകാനുള്ള പ്രാദേശിക ഉദ്യോഗസ്ഥരുടെ നിര്‍ദേശം പിന്തുടരണമെന്ന് എമര്‍ജന്‍സി മാനേജര്‍മാര്‍ താമസക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

vachakam
vachakam
vachakam

2023 അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണിലെ വരാനിരിക്കുന്ന 21 കൊടുങ്കാറ്റുകളുടെ പേരുകള്‍ ഇതാ...

ആര്‍ലിന്‍, ബ്രെറ്റ് , സിന്‍ഡി, ഡോണ്‍ , എമിലി, ഫ്രാങ്ക്‌ലിന്‍ , ഗെര്‍ട്ട് , ഹരോള്‍ഡ് , ഇഡാലിയ ജോസ്, കാറ്റിയ , ലീ, മാര്‍ഗോട്ട് , നിജെല്‍, ഒഫീലിയ , ഫിലിപ്പ്, റിന, സീന്‍, ടാമി, വിന്‍സ് , വിറ്റ്‌നി.

Arlene (ar-LEEN), Bret (bret), Cindy (SIN-dee), Don (dahn), Emily (EH-mih-lee), Franklin (FRANK-lin), Gert (gert), Harold (HAIR-uld), Idalia (ee-DAL-ya), Jose (ho-ZAY), Katia (KAH-tyah), Lee (lee), Margot (MAR-go), Nigel (NY-juhl), Ophelia (o-FEEL-ya), Philippe (fee-LEEP), Rina (REE-nuh), Sean (shawn), Tammy (TAM-ee), Vince (vinss), Whitney (WHIT-nee)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam