ബലാത്സംഗക്കേസ്; ഹോളിവുഡ് നടൻ ഡാനി മാസ്റ്റേർസൺ കുറ്റക്കാരനെന്ന് കോടതി

JUNE 2, 2023, 10:49 AM

ബലാത്സംഗക്കേസുകളിൽ ഹോളിവുഡ് നടൻ ഡാനി മാസ്റ്റേർസൺ കുറ്റക്കാരനെന്ന് കണ്ടെത്തി യു.എസ്.കോടതി. രണ്ട് കേസുകളിലായി 30 വർഷംവരെ തടവ് ലഭിച്ചേക്കാം.

ബുധനാഴ്ച ലോസ് ആഞ്ജലിസ് കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിലാണ് 12 പേരടങ്ങിയ വിശാലബെഞ്ച് വിധി പുറപ്പെടുവിച്ചത്.

ചർച്ച് ഓഫ് സയന്റോളജിയിലെ മുൻ അംഗങ്ങളായ മൂന്ന് സ്ത്രീകൾ നൽകിയ പരാതിയിന്മേലാണ് വിധി. ഏഴു സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങുന്ന ബെഞ്ചിലെ എട്ട് ജൂറി അംഗങ്ങൾ വിധിയെ അനുകൂലിച്ചു.

vachakam
vachakam
vachakam

2001-’03 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ന്യൂയോർക്കിലെ വീട്ടിൽവെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് മാസ്റ്റേർസണെതിരേയുള്ള ആരോപണം.

എന്നാൽ, മയക്കുമരുന്ന് നൽകിയതിൽ ഇയാൾക്കെതിരേ കുറ്റം ചുമത്തിയിട്ടില്ല. 2017-ൽ ‘മീ ടൂ’ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ട സമയത്താണ് മാസ്റ്റേർസണെതിരേ ആദ്യമായി ബലാത്സംഗ ആരോപണമുയരുന്നത്. 1998-ൽ പുറത്തിറങ്ങിയ ‘ദാറ്റ് 70സ് ഷോ’ എന്ന സിറ്റ്കോം പരമ്പരയിലൂടെയാണ് 47-കാരനായ മാസ്റ്റേർസൺ പ്രശസ്തയിലേക്കുയരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam