ന്യൂയോർക്ക്: യുഎസിലെ ടെക്സാസ് നഗരത്തിൽ ട്രക്കിനുള്ളിൽ 53 കുടിയേറ്റക്കാർ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. കടുത്ത ചൂട് താങ്ങാനാവാതെയാണ് കുടിയേറ്റക്കാർ മരിച്ചത്. ട്രക്കിലെ എയർകണ്ടീഷണർ പ്രവർത്തനരഹിതമായത് അറിഞ്ഞിരുന്നില്ലെന്നും അറസ്റ്റിലായ ട്രക്ക് ഡ്രൈവർ കോടതിയിൽ മൊഴി നൽകി.
45 കാരനായ ഹോമെറോ സമോറാനോയെ ട്രക്കിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒരാളായി സ്വയം കടന്നുപോകാനാണ് ഇദ്ദേഹം ആദ്യം ശ്രമിച്ചതെന്ന് മെക്സിക്കൻ അധികൃതർ പറയുന്നു.
സമൊറാനോക്കൊപ്പം മനുഷ്യക്കടത്തിന് കൂട്ടുനിന്ന ക്രിസ്റ്റീൻ മാർട്ടിനെസിനെയും അറസ്റ്റ് ചെയ്തിരുന്നു. കുടിയേറ്റക്കാർ മരിച്ചുവെന്ന് കണ്ടെത്തിയപ്പോഴും ഇരുവരും തമ്മിൽ മൊബൈലിൽ സന്ദേശങ്ങൾ കൈമാറിയതായി പൊലീസ് പറഞ്ഞു.
യുഎസ് ചരിത്രത്തിൽ ഇതാദ്യമായാണ് ട്രക്കിനുള്ളിൽ ഇത്രയധികം കുടിയേറ്റക്കാർ മരിക്കുന്നത്. ട്രക്കിൽ ജീവനോടെ കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. കുറ്റം തെളിഞ്ഞാൽ സമൊറാനോക്കും മാർട്ടിനെസിനും വധശിക്ഷ വരെ ലഭിക്കാം. മനുഷ്യക്കടത്തിൽ രണ്ടുപേരെ കൂടി പൊലീസ് പ്രതിചേർത്തിട്ടുണ്ട്. ആകെ 67 കുടിയേറ്റക്കാരാണ് ട്രക്കിലുണ്ടായിരുന്നതെന്ന് മെക്സിക്കൻ അധികൃതർ പറഞ്ഞു.
ഇരകളിൽ 27 മെക്സിക്കൻ പൗരന്മാരും 14 ഹോണ്ടുറാൻകാരും ഏഴ് ഗ്വാട്ടിമാലക്കാരും രണ്ട് സാൽവഡോറക്കാരും ഉൾപ്പെടുന്നു. എന്നിരുന്നാലും, 67 പേർ യു.എസിലേക്കുള്ള കുടിയേറ്റസംഘത്തിലുണ്ടായിരുന്നതായി മെക്സിക്കൻ അധികൃതർ പറയുന്നു,. അതിനിടെ കുടിയേറ്റക്കാരെ കുത്തിനിറച്ച് കൊണ്ടുവന്ന മറ്റൊരു ട്രക്കും ടെക്സാസിൽ അപകടമുണ്ടായ സ്ഥലത്ത് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്