ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിനുള്ള പിന്തുണ കുറയുന്നതായി റിപ്പോർട്ട്‌

NOVEMBER 25, 2021, 6:03 AM

യുഎസ് ജനതയ്ക്കിടയിൽ 'ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന പ്രസ്ഥാനത്തിനുള്ള പിന്തുണ കുറയുന്നതായി റിപ്പോർട്ട്‌.ഓൺലൈൻ സർവേ സ്ഥാപനമായ സിവിക്‌സ് നടത്തിയ ദേശീയ സർവ്വേയുടെ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

മിനിയാപോളിസിൽ വെച്ച് ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്തവർഗ്ഗക്കാരൻ മരണപ്പെട്ടിട്ട് വെറും ഒന്നര വർഷം പിന്നിടുമ്പോഴാണ് പ്രസ്ഥാനത്തിനോടുള്ള ജനപിന്തുണ കുറയുന്നത് എന്നതാണ് ഏറ്റവും  പ്രധാനം. 

സിവിക്‌സ് നടത്തിയ ദേശീയ സർവ്വേ ഫലം അനുസരിച്ച് നൂറിൽ 44 ശതമാനം പേരും ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രസ്ഥാനത്തെ എതിർക്കുന്നവരാണ്. 43 ശതമാനം പേർ ഇതിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞപ്പോൾ 11 ശതമാനം പേർ പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല.

vachakam
vachakam
vachakam

ഫ്ലോയിഡ് കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷം ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിനുള്ള പിന്തുണ യുഎസ് ജനതയ്ക്കിടയിൽ വർദ്ധിച്ചിരുന്നു. 2020 ജൂണിൽ ഇത് 52 ശതമാനമായും ഉയർന്നിരുന്നു. 

2020 ഓഗസ്റ്റിൽ വിസ്‌കോൺസിനിലെ കെനോഷയിൽ പോലീസ് ഉദ്യോഗസ്ഥർ ജേക്കബ് ബ്ലേക്ക് എന്ന കറുത്തവർഗ്ഗക്കാരനെ വെടിവച്ചപ്പോഴും ഏപ്രിലിൽ ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറക് ഷോവിൻ ശിക്ഷിക്കപ്പെട്ടത് വരെയും ബ്ലാക്ക് ലൈവ്സ് മാറ്ററിന് വലിയ ജനപിന്തുണ ഉണ്ടായിരുന്നു.എന്നാൽ ഇതിന് ശേഷം പ്രസ്ഥാനത്തോടുള്ള പിന്തുണ കുത്തനെ ഇടിയുകയായിരുന്നു എന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്.

2013ലാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന പ്രസ്ഥാനം സ്ഥാപിതമായത്.കൗമാരക്കാരനായ ട്രെയ്‌വോൺ മാർട്ടിന്റെ കൊലപാതകത്തിൽ പ്രതിയായ ജോർജ്ജ് സിമ്മർമാനെ കുറ്റവിമുക്തനാക്കിയതിന് ശേഷമായിരുന്നു ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന വാക്യം യുഎസ്സിൽ  ഉയർന്നുകേട്ടത്.ആദ്യം ഒരു ഹാഷ്ടാഗായി ആരംഭിച്ച് പിന്നീട് ഇത് ഒരു ആഗോള സംഘടനയായി വളരുകയായിരുന്നു.

vachakam
vachakam
vachakam

English summary: Support for Black Lives Matter movement is declining, according to new poll 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam