ഡൽഹിയിൽ സീറോമലബാർ ദേവാലയം തകർത്തതിൽ എസ്എംസിസി പ്രതിഷേധിച്ചു

JULY 22, 2021, 10:13 AM

ഡൽഹി-ഫരീദാബാദ് രൂപതയുടെ കീഴിലുള്ള അന്ധേരി മോഡിലെ ലിറ്റിൽ ഫ്‌ളവർ സീറോ മലബാർ കത്തോലിക്കാ ദേവാലയം തകർക്കുകയും വിശുദ്ധ വസ്തുക്കൾ വാരിവിതറുകയും ചെയ്ത ഡൽഹി ഡവലപ്പ്‌മെന്റ് അതോറിറ്റി അധികൃതരുടെ നടപടിയിൽ സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) ഷിക്കാഗോ ചാപ്റ്റർ ശക്തായ പ്രതിഷേധം രേഖപ്പെടുത്തി ഈസംഭവം മതേതരത്വത്തിനു നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഈശോ സഭാംഗമായ ഫാ. സ്റ്റാൻസ്വാമിയെ അന്യായമായി തടങ്കലിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും ദുരൂഹമായ സാഹചര്യത്തിൽ അദ്ദേഹം മരണപ്പെട്ടതിലും യോഗം അതിയായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കുവാനുള്ള നടപടികൾ ഇന്ത്യാ ഗവൺമെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജൂലായ് 18-ാം തീയതി ഷിക്കാഗോയിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് ആന്റോ കവലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോൺസൻ കണ്ണൂക്കാടൻ, സണ്ണി വള്ളിക്കളം, ഷിബു അഗസ്റ്റിൻ, മേഴ്‌സി കുര്യാക്കോസ്, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ഷാബുമാത്യു, ടോം വെട്ടിക്കാട്, ജോസഫ് നാഴിയംപാറ, തോമസ് സെബാസ്റ്റിയൻ, സജിവർഗ്ഗീസ്, ആഗ്നസ് തെങ്ങുംമൂട്ടിൽ, ഷിജിചിറയിൽ, ജാസ്മിൻ ഇമ്മാനുവേൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam