മിനസോട്ടയിൽ വീടിന് മുകളിലേക്ക് വിമാനം തകർന്നുവീണു; 3 പേർ മരിച്ചു

OCTOBER 3, 2022, 12:52 AM

മിനസോട്ടയിൽ ചെറുവിമാനം വീടിന് മുകളിലേക്ക്  തകർന്നുവീണ്  മൂന്ന് പേർ  മരിച്ചു. വീട്ടിലെ രണ്ട് താമസക്കാർ  പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സെസ്‌ന 172 എന്ന വിമാനമാണ് തകർന്ന് വീണത്.

ദുലുത്തിന് പടിഞ്ഞാറ് ഏകദേശം 16 മൈൽ ഹെർമൻടൗണിലെ വീടിന്റെ രണ്ടാം നിലയിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരിൽ സെന്റ് പോൾ സ്വദേശിയായ ഒരു സ്ത്രീയും ബേൺസ്‌വില്ലിൽ നിന്നുള്ള രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നുവെന്ന് ഹെർമൻടൗണിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജോ വിക്‌ലണ്ട് എൻബിസി ന്യൂസിനോട് പറഞ്ഞു. 

4 സീറ്റുകളുള്ള സെസ്‌ന 172 വിമാനത്തിന്റെ അവസാനത്തെ ലൊക്കേഷൻ എയർപോർട്ടിന് 1 മുതൽ 1.5 മൈൽ തെക്ക് ആണെന്ന് കൺട്രോൾ ടവർ അറിയിച്ചു. 

vachakam
vachakam
vachakam

 ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിലെയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെയും ഉദ്യോഗസ്ഥർ അന്വേഷണം നടത്തി വരികയാണെന്ന് വിക്‌ലണ്ട് പറഞ്ഞു, അപകടത്തിന്റെ  കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam