നേതൃത്വം തെറ്റായ സന്ദേശം നല്കുന്നു

APRIL 17, 2021, 4:08 PM

ടെക്‌സസ് സെനറ്റർ, റ്റെഡ് ക്രൂസ് പറയുന്നു, തനിക്കു കോവിഡ് വാക്‌സിൻ ലഭിച്ചു അത് കൊണ്ടിനിയും കാപ്പിറ്റോളിൽ മാസ്‌ക് ധരിക്കുകയില്ല എന്ന്. 'സെനറ്റിലെ അംഗങ്ങൾ എല്ലാം വാക്‌സിൻ സ്വീകരിച്ചവരാണ് ', സി.ഡി.സി. പറയുന്നത് ചെറു സമൂഹങ്ങളിൽ മാസ്‌ക് ധരിക്കേണ്ട, വാക്‌സിൻ സ്വീകരിച്ചവർ എന്നാണ്.

ടെക്‌സസ് റിപ്പബ്ലിക്കൻ ഈ പറഞ്ഞത് എല്ലാം വസ്തുതാവിരുദ്ധമാണ്. എല്ലാവരും വാക്‌സിൻ സ്വീകരിച്ചു എന്ന് പറയുന്നത് ശരിയല്ല. തലസ്ഥാനത്തുള്ളപ്പോൾ പ്രതിനിധി സഭയിൽ അംഗങ്ങൾ മാസ്‌ക് ധരിക്കണം എന്ന് നിയമം ഉണ്ട്. എന്നാൽ സെനറ്റിൽ അങ്ങനെയല്ല. യു.എസ്. സെനറ്റിലെ പകുതിയിൽ കൂടുതലും, പ്രതിനിധി സഭയിലെ 140 ൽ കൂടുതൽ അംഗങ്ങളും 65 വയസിനു മുകളിലുള്ളവരാണ്. അവർക്കു കോവിഡ് ബാധ വേഗത്തിൽ പിടിപെടാൻ സാധ്യത ഉള്ളവരാണ്.

മാസ്‌ക് ധാരണത്തെ കുറിച്ച് റ്റെഡ് ക്രൂസ് പറയുന്നതും ശരിയല്ല. സി.ഡി.സി. പറയുന്നത്, വാക്‌സിൻ കിട്ടി കഴിഞ്ഞും, മാസ്‌കുകൾ ധരിക്കണമെന്നും, രോഗപ്രതിരോധ നടപടികൾ പാലിക്കണമെന്നുമാണ്. കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിന് വേണ്ട നടപടികൾ എല്ലാം തുടരണമെന്നാണ് സി.ഡി.സി. പ്രസ്താവിച്ചത്. സെനറ്റർ ഇതിനെല്ലാം വിപരീതമായി പറഞ്ഞു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. വാർത്തകൾ സൃഷ്ടിക്കുകയാണ് അദ്ദേഹം ഇപ്പോഴും ചെയ്യുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ മാസം പത്രക്കാർ ആവശ്യപ്പെട്ടു സെനറ്റർ മാസ്‌ക് ധരിക്കണമെന്ന്. അപ്പോൾ അദ്ദേഹം പത്രസമ്മേളനത്തിൽ അവരോടു പറഞ്ഞത് 'എല്ലാവരും വാക്‌സിൻ സ്വീകരിച്ചവരാണ്, നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ നടന്നു നീങ്ങാം ഇവിടെ നിന്നും' എന്നായിരുന്നു.

Ted Cruz suggests he will no longer wear a mask in the Capitol because he is vaccinated.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam