സ്‌കൂളുകൾ സുരക്ഷിതമായി പ്രവർത്തിക്കും

JANUARY 27, 2021, 5:01 PM

സെന്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നത് സ്‌കൂളുകൾ തുറന്നു സുരക്ഷിതമായി പ്രവർത്തിക്കാം എന്നാണ്. ക്ലാസ്സുകളിൽ നേരിട്ട് പഠനത്തിന് കുട്ടികൾ എത്തുന്നതിനു തടസ്സമില്ല, മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ കോവിഡ്-19 പടരുന്നത് തടയാമെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി എന്നും അത് കൊണ്ട് സ്‌കൂളിൽ നിയമങ്ങൾ പാലിച്ചു പ്രവർത്തനം ആരംഭിക്കാവുന്നതാണ് എന്നും പറഞ്ഞു. സ്‌കൂളിൽ ഇൻഡോർ കളികളും, സ്‌പോർട്‌സ്, അത്‌ലറ്റിക് വിനോദങ്ങളും നിയന്ത്രിക്കണം.

ബൈഡൻ വാക്‌സിൻ വിതരണം വർദ്ധിപ്പിക്കാൻ ആവശ്യമായ സ്റ്റോക്ക് വാങ്ങാൻ നിശ്ചയിച്ചു. ഇരുന്നൂറു മില്യൺ ഡോസുകൾ കൂടി ഫൈസറും, മോഡേർനായും ചേർന്ന് വിതരണം ചെയ്യാൻ ഓർഡർ കൊടുത്തു. അപ്പോൾ ആകെ ആവശ്യമായ ഡോസുകൾ രണ്ടു തവണയ്ക്കുള്ള ഉപയോഗത്തിന് വേണ്ടതിലും കൂടുതൽ സ്റ്റോക്ക് ലഭിയ്ക്കും. ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് ഉപയോഗിച്ചാണ് ബൈഡൻ വാക്‌സിൻ ഉത്പ്പാദനത്തിനും, വിതരണത്തിനും തടസ്സം ഉണ്ടാവാതിരിക്കാൻ വഴി തുറന്നത്. യുദ്ധകാലത്തു മാത്രമാണ് ഇത് പോലെയുള്ള ആവശ്യങ്ങൾക്കായി പ്രത്യേക ഡിഫൻസ് ആക്ട് പ്രസിഡന്റ് ഉപയോഗിക്കുന്നത്. 

ഫെബ്രുവരി പകുതിയാകുമ്പോൾ ദിവസേന ആവശ്യമായ പത്തു മില്യൺ വാക്‌സിൻ ഡോസുകൾ എന്ന ലക്ഷ്യം സാധിക്കും. സംസ്ഥാനങ്ങളെയും, മറ്റു സാധാരണ പ്രദേശങ്ങളെയും, അധിവാസ ഗോത്രക്കാരെയും എല്ലാം മൂന്ന് ആഴ്ച മുന്നറിയിപ്പ് കൊടുക്കും. വാക്‌സിൻ ഡോസുകൾ കിട്ടുന്നതിന്റെ പൂർണ്ണ വിവരം അത് അനുസരിച്ച് അവർക്ക് വ്യക്തമായി മുൻകൂട്ടി വിതരണം ആസൂത്രണം ചെയ്യാൻ കഴിയും.

vachakam
vachakam
vachakam

Evidence from the U.S. and other countries indicates schools can operate safely with precautions, and they should open for in-person instruction as soon as possible.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam