ബൈഡന് സാഞ്ജി ആർട്ട്; ജപ്പാൻ പ്രധാനമന്ത്രിക്ക് റോഗൻ പെയിന്റിംഗ്: മോദിയുടെ സമ്മാനത്തിനൊപ്പം തിളങ്ങിയത് ഇന്ത്യൻ സംസ്‍കാരവും

MAY 27, 2022, 9:58 AM

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബ്രജ് മേഖല അതിമനോഹരമായ കരകൗശല വസ്തുക്കൾക്കും വിവിധ കലാരൂപങ്ങൾക്കും ലോകപ്രശസ്തമാണ്. മാർബിൾ കൊത്തുപണികളിൽ മികവ് പുലർത്തുന്ന അസാധ്യ കലാകാരന്മാരുള്ള ആഗ്രയും ഗ്ലാസ് ആർട്ട് നിർമ്മാണത്തിൽ ബെൽജിയവുമായി താരതമ്യപ്പെടുത്താവുന്ന ഫിറോസാബാദും ബ്രജ് മേഖലയിലാണ്. ഇപ്പോൾ ഈ മേഖലയിലെ സാംജിയുടെ കലാസൃഷ്ടികളും ആഗോളതലത്തിൽ ചർച്ചയാകുകയാണ്.

ക്വാഡ് ഉച്ചക്കോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ഡോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ബൈഡന് പ്രധാനമന്ത്രി സമ്മാനിച്ച കലാസൃഷ്ടിയായിരുന്നു സാഞ്ജി ആർട്ട്. ഇതോടെ യുപിയിലെ ബ്രജ് മേഖല വീണ്ടും ലോകത്തിന് മുന്നിൽ ആദരിക്കപ്പെട്ടു. മഥുരയിലെ കലാകാരനായിരുന്ന ചെയിൻസുഖ് ദാസ് വർമ തയ്യാറാക്കിയ ഒരു സാഞ്ജി കലാസൃഷ്ടിയായിരുന്നു മോദി സമ്മാനിച്ചത്. 


vachakam
vachakam
vachakam

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന് പ്രധാനമന്ത്രി മോദി സമ്മാനിച്ചത് മധ്യപ്രദേശിൽ നിന്നുള്ള പ്രശസ്ത ഗോത്ര കലാരൂപമായ ഗോണ്ട് ചിത്രങ്ങൾ ആണ്. 'പച്ച പർവ്വതം' എന്നർത്ഥം വരുന്ന 'കോണ്ട്' എന്ന പ്രയോഗത്തിൽ നിന്നാണ് 'ഗോണ്ട്' എന്ന വാക്ക് വന്നത്.


ഈ പെയിന്റിംഗുകൾ ഡോട്ടുകളും വരകളും ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ടവയാണ്. പ്രാദേശികമായി ലഭ്യമായ പ്രകൃതിദത്ത നിറങ്ങളും കരി, നിറമുള്ള മണ്ണ്, ചെടിയുടെ സ്രവം, ഇലകൾ, ചാണകപ്പൊടി, ചുണ്ണാമ്പുകല്ല് പൊടി തുടങ്ങിയ വസ്തുക്കളും ഉപയോഗിച്ചാണ് ഈ ചിത്രം വരയ്ക്കുന്നത്.

vachakam
vachakam
vachakam


ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് പ്രധാനമന്ത്രി മോദി സമ്മാനമായി നൽകിയത് റോഗൻ പെയിന്റിംഗ് കൊണ്ട് അലങ്കരിച്ച മരപ്പണിയുള്ള പെട്ടിയാണ് . റോഗൻ പെയിന്റിംഗും മരംകൊണ്ടുള്ള കൈ കൊത്തുപണിയും ചേർന്നതാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam