പരിപാടിക്കിടെ സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; അക്രമി പിടിയില്‍

AUGUST 12, 2022, 11:13 PM

ന്യൂയോര്‍ക്ക്: സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തി വീഴ്ത്തുകയായിരുന്നു. റുഷ്ദിക്ക് രണ്ടു തവണ കുത്തേറ്റെന്ന് ദൃക്‌സാക്ഷി പറഞ്ഞു. 

കുത്തേറ്റ അദ്ദേഹം വേദയിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് പിടികൂടി. 

സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ റുഷ്ദിക്ക് ഷിയ വിഭാഗത്തില്‍ നിന്ന് വധഭീഷണി നേരിട്ടിരുന്നു. മതനിന്ദ ആരോപിച്ച് സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം സാത്താനിക് വേഴ്‌സ് 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam