ശതകോടീശ്വരനായ മാധ്യമ മുതലാളി റൂപർട്ട് മർഡോക്കും മുൻ മോഡലായ ജെറി ഹാളും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓസ്ട്രേലിയയിൽ ജനിച്ച മർഡോക്ക് മുമ്പ് മൂന്ന് തവണ വിവാഹിതനായിരുന്നു.
റോക്ക് താരം മൈക്ക് ജാഗറുടെ കാമുകി എന്നനിലയില്‍ പ്രശസ്തയാണ് ജെറി ഹാള്‍. ഇവര്‍ തമ്മിലുള്ള 20 വര്‍ഷം നീണ്ടബന്ധം 1999ല്‍ പിരിഞ്ഞിരുന്നു. ഇവര്‍ക്ക് നാലുകുട്ടികളുണ്ട്. മര്‍ഡോക്കിന് മൂന്ന് ഭാര്യമാരിലായി ആറുമക്കളാണുള്ളത്. 2013ലാണ് മൂന്നാംഭാര്യ വെന്‍ഡി ഡെങ്ങുമായി പിരിഞ്ഞത്.
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ 1931 മാര്‍ച്ച് 11നാണ് മര്‍ഡോക്കിന്റെ ജനനം. പ്രമുഖ പത്രപ്രവര്‍ത്തകനും ദി ഹെറാള്‍ഡ് ആന്‍ഡ് വീക്കിലി ടൈംസിന്റെ ഉടമയുമായിരുന്ന കെയ്ഹ് മര്ഡോക്കാണ് പിതാവ്. അമ്മ ഡെയിം എലിസബത്ത്.
91-കാരനായ മര്‍ഡോക്കിന്റെ ആസ്തി 17.7 ബില്യൺ യുഎസ് ഡോളർ (25.5 ബില്യൺ ഡോളർ) ആണെന്ന് കണക്കാക്കുന്നു. ലോകമെമ്പാടുമുള്ള ആസ്തികളുമായി വിശാലമായ ഒരു മാധ്യമ സാമ്രാജ്യം അദ്ദേഹം കെട്ടിപ്പടുത്തു. 2019 മാർച്ചിൽ അവസാനിച്ച $71.3 ബില്യൺ ഡോളറിന്റെ ഇടപാടിൽ അദ്ദേഹം ഫോക്സ് ഫിലിം, ടെലിവിഷൻ സ്റ്റുഡിയോകളും മറ്റ് വിനോദ ആസ്തികളും വാൾട്ട് ഡിസ്നി കമ്പനിക്ക് വിറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്