റോട്ടറി ക്ലബ് ഓഫ് നൈൽസിന്റെ സേവനങ്ങൾ കിഡ്‌നി രോഗികൾക്ക് തണലാകുന്നു

OCTOBER 4, 2022, 11:27 AM

ഷിക്കാഗോ: നാട്ടിലെ നിർദ്ധനരായ കിഡ്‌നി രോഗികൾക്കുവേണ്ടിയുള്ള ഷിക്കാഗോ നെൽസ് റോട്ടറി ക്ലബ്ബിന്റെ സഹായ പദ്ധതികൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഡയാലിസിസ് നിർവ്വഹിക്കാൻ പണമില്ലാതെ വിഷമിക്കുന്നവർക്കായി ഇത്തവണ മോനിപ്പള്ളി എം.യു.എം. ആശുപത്രിയുടെ സഹകരണത്തോടെ ഡയാലിസിസ് മെഷിനുകളും ആർ.ഒ. പ്ലാന്റും അനുബന്ധ സാധനങ്ങളും സംഭാവന നൽകിക്കൊണ്ട് എം.യു.എം ആശുപത്രിയിൽ ആധുനിക രീതിയിലുള്ള ഡയാലിസിസ് സെന്റർ തന്നെ ആരംഭിച്ചിരിക്കുകയാണ്.

റോട്ടറി ഇന്റർനാഷണലിന്റെ ഗ്ലോബൽ ഗ്രാന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയും കൊഴുവനാൽ റോട്ടറി ക്ലബ്, പി.ജെ.അസോസിയേറ്റ് എന്നിവരുടെ സഹകരണത്തോടും കൂടിയാണ് ഈ പദ്ധതികൾ പൂർത്തീകരിച്ചതെന്ന് പ്രോജക്ട് ഇന്റർനാഷണൽ പ്രൈമറി കോൺട്രാക്ടും കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കോർഡിനേറ്ററുമായ ഷിബു പീറ്റർ വെട്ടുകല്ലേൽ, നെൽസ് ക്ലബ് പ്രസിഡന്റ് തമ്പി വിരുതിക്കുളങ്ങര, വൈസ് പ്രസിഡന്റ് ജസ്റ്റിൻ തെങ്ങനാട്ട്,

മുൻ പ്രസിഡന്റ് ഡോ. ജോസഫ് എബ്രഹാം, സെക്രട്ടറി ജിജോ വർഗ്ഗീസ്, പദ്ധതി കോർഡിനേറ്റർമാരായ അലക്‌സ് മുല്ലപ്പള്ളീൽ, സിറിയക് ലൂക്കോസ് പുത്തൻപുര, ടോമി പുല്ലുകാട്ട്, നൈനാൻ തോമസ്, ബിനു പൂത്തറയിൽ, ഷിബു ജോസഫ് മുളയാനിക്കു ന്നേൽ, ജോൺ എബ്രഹാം, ഫെബിൻ കണിയാലി, ജോണി ചെറിയാൻ കണ്ടാരപ്പള്ളിൽ തുടങ്ങിയവർ പറഞ്ഞു.

vachakam
vachakam
vachakam

നിർദ്ധനരോഗികൾക്ക് ഡയാലിസിസ്സ് സൗജന്യമായി നിർവ്വഹിക്കുന്നതിനോടൊപ്പം തന്നെ മോനിപ്പള്ളി, ഉഴവൂർ, കൂത്താട്ടുകുളം, പിറവം പ്രദേശങ്ങളിലെ ഒട്ടുമിക്ക കിഡ്‌നി രോഗികൾക്കും ദൂരസ്ഥലങ്ങളിൽ പോകാതെതന്നെ ഡയാലിസിസ് നിർവ്വഹിക്കുവാൻ ഏറെ സഹായകമായി എന്നും സുപ്പീരിയർ ജനറൽ സി. അനിത, ആശുപ്രതി അഡ്മിനിസ്‌ട്രേറ്റർ സി. പ്രിൻസി, സി. ഡോ. ഗ്രേസി, എന്നിവർ പറഞ്ഞു.

ഈ പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ച നൈൽസ് റോട്ടറി ക്ലബ്ബിലെ എല്ലാ അംഗങ്ങളെയും റോട്ടറി ഗവർണർ ബിൽകെമിക്, അസി. ഗവർണർ സ്‌കോട്ട് ഡാനിയൽ  തുടങ്ങിയവർ പ്രത്യേകമായി അഭിനന്ദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam