ന്യൂയോർക്ക്: ലോകപ്രശസ്ത വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരും പണിമുടക്കിൽ.
റോയിട്ടേഴ്സ് അമേരിക്കയിലെ മാധ്യമപ്രവർത്തകർ ചരിത്രത്തിലാദ്യമായി ശമ്പള വർദ്ധനയിൽ പ്രതിഷേധിച്ച് പണിമുടക്കി.
വ്യാഴാഴ്ചയാണ് 24 മണിക്കൂർ നീണ്ട പ്രതിഷേധ സമരം ആരംഭിച്ചത്. ജോലി നിർത്തിവെച്ച് ജീവനക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ ആറിനാണ് സമരം ആരംഭിച്ചത്.
300 ജീവനക്കാർ സമരത്തിൽ പങ്കെടുത്തു. കമ്പനിയിലെ 90 ശതമാനം ആളുകളും സമരത്തിൽ പങ്കെടുത്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത മൂന്ന് വർഷത്തേക്ക് ജീവനക്കാർക്ക് ഒരു ശതമാനം ശമ്പള വർദ്ധനവ് മാത്രമേ നൽകൂ എന്ന കരാർ നിർദ്ദേശമാണ് റോയിട്ടേഴ്സ് കമ്പനി മുന്നോട്ട് വച്ചത്.
എന്നാൽ തങ്ങളുടെ ന്യായമായ ശമ്പള വർദ്ധനവ് ഒരു ശതമാനമായി കുറയ്ക്കുന്നത് ചൂഷണമാണെന്നും അത് അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകർ സമരത്തിനിറങ്ങി. തൊഴിലാളി സംഘടനയായ ന്യൂസ് ഗിൽഡാണ് സമരത്തിന് മുന്നിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്