ജനപ്രതിനിധി സഭയില്‍ സീറ്റുകള്‍ 220 ലേക്ക് ഉയര്‍ത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി

NOVEMBER 24, 2022, 3:29 AM

വാഷിംഗ്ടണ്‍: യുഎസ് ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുമായുള്ള സീറ്റകലം വീണ്ടും കൂട്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നാമത്തെ സീറ്റില്‍ കെവിന്‍ കിലെ വിജയിച്ചതോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം ഉയര്‍ന്നത്. കിലെയ്ക്ക് 52.8% വോട്ടുകളും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള എതിരാളിയായ കെര്‍മിറ്റ് ജോണ്‍സിന് 47.2% വോട്ടുമാണ് ലഭിച്ചത്. 

കിലെയുടെ വിജയത്തോടെ സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 220 സീറ്റുകളായി. ഡെമോക്രാറ്റുകള്‍ക്ക് 212 സീറ്റുകള്‍ മാത്രമാണുള്ളത്. ഇനിയും മൂന്ന് സീറ്റുകളിലെ ഫലം കൂടി പുറത്തു വരാനുണ്ട്. കാലിഫോര്‍ണിയയിലെ 13 ാം ജില്ലയിലെയും അലാസ്‌ക, കൊളറാഡോ എന്നി സ്‌റ്റേറ്റുകളിലെ ഓരോ സീറ്റുകളിലെയും ഫലമാണ് പുറത്തു വരാനുള്ളത്. ഇവിടങ്ങളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നുണ്ട്. 

കൊളറാഡോയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ലോറന്‍ ബോബെര്‍ട്ടിന് മുന്‍തൂക്കമുണ്ട്. അതേസമയം അലാസ്‌കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേരി പെല്‍റ്റോലയാണ് മുന്നില്‍. കാലിഫോര്‍ണിയയില്‍ 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ ഡാര്‍ട്ടെ, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആഡം ഗ്രേയെക്കാള്‍ 600 വോട്ടുകള്‍ക്ക് മാത്രം മുന്നിലാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam