വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ യുഎസ് ഭരണകൂടം വരുത്തിയ വീഴ്ചകളും അബദ്ധങ്ങളും വീണ്ടും ഓര്‍മിപ്പിച്ച് മങ്കിപോക്സ് പകര്‍ച്ചവ്യാധി. മങ്കിപോക്സിന്റെ ആഗോള ഹബ്ബായാണ് യുഎസ് മാറിയിരിക്കുന്നത്. 6,600 ല്‍ ഏറെ അമേരിക്കക്കാര്‍ക്കാണ് മേയ് മാസത്തിന് ശേഷം മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. ഇതുവരെ 83 രാജ്യങ്ങളിലെ 26,000 ആളുകള്‍ക്കാണ് രോഗം ഉണ്ടായിരിക്കുന്നത്. ഇതില്‍ 76 രാജ്യങ്ങളില്‍ ആദ്യമായാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബൈഡന് ഭരണകൂടം കോവിഡെന്നപോലെ മങ്കിപോക്സിനെയും നിസാരമായി കണ്ടെന്നാണ് ആരോപണം ഉയരുന്നത്. രോഗം പടര്‍ന്നു പിടിച്ചശേഷമാണ് ടെസ്റ്റ് സൗകര്യങ്ങള്‍ പോലും സജ്ജമാക്കിയത്. രോഗവ്യാപനത്തിന്റെ വിവരങ്ങളൊന്നും ആദ്യഘട്ടത്തില്‍ പുറത്തു വിട്ടില്ല. രോഗം തടയാനുള്ള നടപടികളും മെല്ലെപ്പോക്കിലായിരുന്നു. മങ്കിപോക്സ് പുതിയ വൈറസല്ലെന്നും ചികില്‍സയും വാകാസിനും നേരത്തെ തന്നെ ലഭ്യമായിരുന്നെന്നതുമാണ് വസ്തുത. രോഗം പകരാനുള്ള സാധ്യതകളും പരിമിതമാണ്. ഈ സാഹചര്യത്തിലാണ് ടെസ്റ്റിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ യുഎസ് ഭരണകൂടം ഇതിനെ ഒരു പകര്‍ച്ചവ്യാധി ആക്കി മാറ്റിയതെന്നതാണ് കുറ്റപ്പെടുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്