കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണിൽ നവംബർ 26ന് സ്വീകരണം

NOVEMBER 20, 2023, 7:29 PM

ഹൂസ്റ്റൺ: അമേരിക്കയിൽ ഹൃസ്വസന്ദർശനാർത്ഥം എത്തിയ കെപിസിസി സെക്രട്ടറി
റിങ്കു ചെറിയാന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യുഎസ്എ) യുടെയും ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെയും (HRA) ആഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 26ന് ഞായറാഴ്ച വൈകുന്നേരം 6ന് സ്റ്റാഫോർഡിലെ അപ്‌നാ ബസാർ ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Stafford, TX 77459)

കെപിസിസി മുൻ വൈസ് പ്രസിഡന്റ്, മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പത്തനംത്തിട്ട ഡിസിസി മുൻ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള റിങ്കു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി നിയോജകമണ്ഡലത്തിലെ യുഎഡിഎഫ് സ്ഥാനാർഥിയായിരുന്നു.

പത്തനംതിട്ടയിലെ ആദ്യ ഡിസിസി പ്രസിഡന്റും റാന്നി മുൻ എംഎൽഎയുമായ അന്തരിച്ച എം.സി. ചെറിയാനും മുൻ ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ചെറിയാനുമാണ് റിങ്കുവിന്റെ മാതാപിതാക്കൾ.

vachakam
vachakam
vachakam

ഫിലാഡൽഫിയ, ഡിട്രോയിറ്റ്, ലോസ് ആഞ്ചലസ്, ഡാളസ്, ന്യൂയോർക്ക് നഗരങ്ങളും സന്ദർശിക്കുന്ന റിങ്കു ചെറിയാൻ കോൺഗ്രസ് പ്രവർത്തകരെയും, റാന്നി സ്വദേശികളെയും കാണുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.

ഹൂസ്റ്റണിലെ സമ്മേളനത്തിൽ ഒഐസിസി യുഎസ്എ ദേശീയ ഭാരവാഹികളായ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറിയും 'HRA ഉപരക്ഷാധികാരിയുമായ ജീമോൻ റാന്നി, ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) ഉപരക്ഷാധികാരികളായ റവ.ഫാ. ജെക്കു സഖറിയാ, ജോയ് മണ്ണിൽ, പ്രസിഡന്റ് ബാബു കൂടത്തിനാലിൽ, ഒഐസിസി യുുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി, സതേൺ റീജിയണൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, റീജിയണൽ ചാപ്റ്റർ നേതാക്കൾ, സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിക്കും.
സമ്മേളനത്തിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന്  സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : വാവച്ചൻ മത്തായി (ചാപ്റ്റർ പ്രസിഡന്റ്) 832 -468 -3322, ജോജി ജോസഫ്  (ചാപ്റ്റർ ജന. സെക്രട്ടറി) 713 -515 -8432,മൈസൂർ തമ്പി (ചാപ്റ്റർ ട്രഷറർ) 281 -701 -3220, ബാബു കൂടത്തിനാലിൽ (HRA പ്രസിഡന്റ് ) 713 -291 -9895, ബിനു സഖറിയാ ( HRA ജനറൽ സെക്രട്ടറി) 865 -951 -9481, ജിൻസ് മാത്യു കിഴക്കേതിൽ (HRA ട്രഷറർ) 832 -278 -9858. റിങ്കുവുമായി (91 94465 52028)  വാട്‌സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

vachakam
vachakam
vachakam

പി.പി.ചെറിയാൻ, ഒഐസിസി യുഎസ്എ മീഡിയ ചെയർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam