രാജു ഡാ​നി​യേൽ കോർ എ​പ്പിസ്‌​കോ​പ്പാ​യ്​ക്ക് ഷിക്കാഗോ എ​ക്യു​മെ​നി​ക്കൽ കൗൺ​സി​ലി​ന്റെ യാ​ത്രാ​മംഗളം

JULY 22, 2021, 10:54 PM

ഷിക്കാ​ഗോ: എൽ​മെ​സ്​റ്റ് സെന്റ് ഗ്രി​ഗോറി​യോസ് ഓർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ന്റെ വി​കാ​രി​യാ​യി ക​ഴിഞ്ഞ 3 വർ​ഷ​മാ​യി സ്​തു​ത്യർ​ഹമാ​യ സേവ​നം അ​നു​ഷ്ഠി​ക്കു​ന്ന രാ​ജു ഡാ​നി​യേൽ കോർ എ​പ്പിസ്‌​കോ​പ്പാ​യ്​ക്ക് ഷിക്കാഗോ എ​ക്യു​മെ​നി​ക്കൽ കൗൺ​സി​ലിൽ യാ​ത്രാ​മം​ഗള​ങ്ങൾ നേർന്നു. എ​ക്യു​മെ​നി​ക്കൽ കൗൺ​സിൽ പ്ര​സിഡന്റ് ഹാം ജോസ​ഫ് അഛ​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ കൂടിയ യോ​ഗ​ത്തിൽ രാ​ജു ഡാ​നി​യേൽ അ​ഛൻ ഷിക്കാഗോ സ​മൂ​ഹ​ത്തി​ന് നൽകി​യ സം​ഭാ​വ​ന​ക​ളെപ്പ​റ്റി കൗൺ​സിൽ അംഗ​ങ്ങൾ സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. 

സൗ​ത്ത് വെ​സ്റ്റ് ഡ​യോ​സ് അ​മേ​രി​ക്ക​യു​ടെ കൗൺ​സിൽ അം​ഗം മല​ങ്ക​ര സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഡാള​സ് കേ​ര​ള എ​ക്യു​മെ​നി​ക്കൽ ക്രി​സ്റ്റിയൻ ഫൊ​ല്ലോ​ഷി​പ്പ് പ്ര​സിഡന്റ് എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ച​തി​നെപ്പ​റ്റി ചൂ​ണ്ടി​ക്കാ​ട്ടു​ക​യു​ണ്ടായി.

ഷിക്കാഗോ എ​ക്യു​മെ​നി​ക്കൽ കൗൺ​സി​ലി​ന്റെ വി​വി​ധ​ങ്ങളാ​യ പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് രാ​ജു ഡാ​നി​യേൽ അ​ഛൻ നേ​തൃത്വം നൽ​കി​യി​രുന്നു.

vachakam
vachakam
vachakam

ഷിക്കാഗോ എ​ക്യു​മെ​നി​ക്കൽ പ്ര​സിഡന്റ് ഹാം ജോസ​ഫ് അച്ചൻ, റ​വ. ബാ​നു ശാ​മു​വേൽ, റ​വ. മാത്യു പി. ഇ​ടി​ക്കു​ള, ഫാ. തോമ​സ് ക​ടു​ക​പ്പള്ളി, ഫാ. ബാ​ബു മ​ട​ത്തി​പ്പ​റ​മ്പിൽ, ഫാ. തോമ​സ് മു​ള​വി​നാൽ, ജോർ​ജ് പ​ണിക്കർ, ആന്റോ ക​വ​ലക്കൽ, ഏ​ലി​യാ​മ്മ പു​ന്നൂ​സ് എ​ന്നി​വർ അച്ച​ന് ആ​ശംസ​കൾ നേർ​ന്ന് സം​സാ​രി​ച്ച​വ​രിൽ ഉൾ​പ്പെ​ടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam