ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തുന്നത് ക്യാമറയില്‍ പകര്‍ത്തിയ പെണ്‍കുട്ടിയ്ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

JUNE 13, 2021, 12:32 AM

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാരന്‍ കൊലപ്പെടുത്തുന്നത് ക്യാമറയില്‍ ചിത്രീകരിച്ച യുവതിക്ക് ലോകോത്തര അംഗീകാരമായ പുലിറ്റ്‌സര്‍ പുരസ്‌കാരം. സ്‌പെഷ്യല്‍ ജേര്‍ണലിസം പുരസ്‌കാരമാണ് പതിനെട്ടുകാരിയായ ഡാര്‍നെല്ല ഫ്രെയ്‌സര്‍ക്ക് ലഭിച്ചത്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാലമര്‍ത്തി പൊലീസ് ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനുള്ള ധൈര്യത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.


ഫ്രെയ്‌സര്‍ പകര്‍ത്തിയ ചിത്രമാണ് ലോകമാകെ പ്രചരിച്ചതും അമേരിക്കയില്‍ വന്‍ പ്രക്ഷോഭത്തിന് കാരണമായതും. സംഭവത്തില്‍ പൊലീസ് ഓഫിസര്‍ ഡെറക് ഷൊവിന്‍ അറസ്റ്റിലാകുകയും ചെയ്തു. 'ബന്ധുവിന്റെ വീട്ടിലേക്ക് നടന്നുപോകും വഴിയാണ് സംഭവം കണ്ടതെന്ന് ഫ്രെയ്‌സര്‍ പറഞ്ഞു. ഒരു മനുഷ്യന്‍ ജീവന് വേണ്ടി യാചിക്കുന്ന ദൃശ്യമാണ് കണ്ടത്. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്നയാള്‍ പറയുന്നുണ്ടായിരുന്നു. അമ്മയെ കാണണമെന്നും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു' - ഫ്രെയ്‌സര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam


ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരോടുള്ള അമേരിക്കന്‍ പൊലീസിന്റെ വിവേചനത്തിനുദാഹരണമായാണ് ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചത്. അമേരിക്കയിലെ വംശീയ വിദ്വേഷത്തിന്റെ പ്രതീകമായും ചിത്രങ്ങള്‍ മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശീയതക്കെതിരെയുള്ള പ്രതിഷേധമുയരാന്‍ കാരണമായത് ഫ്രെയ്‌സര്‍ ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam