സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി

JUNE 1, 2023, 11:54 PM

ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മെയ് 28 ന് പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സമൂഹ ദിവ്യബലിയർപ്പണത്തോടെ ദിവ്യകാരുണ്യ സ്വീകരണം ചടങ്ങിന് ആരംഭം കുറിച്ചു. 24 കുട്ടികളായിരുന്നു ഈ വർഷം ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുങ്ങിയത്.

ഇടവക വികാരി ഫാദർ തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ വി.ബലിയിൽ, സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസി.വികാരി ഫാ.ലിജോ കൊച്ചുപറമ്പിൽ, ഫാ.സിജു മുടക്കോടിൽ. ഫാ.റെനി കട്ടേൽ, ഫാ. ജോർജുകുട്ടി താന്നിച്ചുവട്ടിൽ, ഫാ.മാത്യു കൈതമലയിൽ, ഫാ.ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമികരായിരുന്നു. ചർച്ച് ക്വയർ ടീമിന് അനിൽ മറ്റത്തിൽക്കുന്നേൽ നേതൃത്വം നൽകി.

ദൈവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം കുട്ടികളുടെ മാതാപിതാക്കൾ ഏവർക്കും വൈറ്റ് ഈഗിൾ ബാങ്ക്വറ്റ് ഹാളിൽ വിരുന്നു സൽക്കാരം ഒരുക്കിയിരുന്നു. ആയിരക്കണക്കിന് അതിഥികൾ പങ്കെടുത്ത വിരുന്നു സൽക്കാര ക്രമീകരണങ്ങൾക്ക് ജസ്റ്റിൻ തെങ്ങിനാടിന്റെ നിയന്ത്രണത്തിലുള്ള കമ്മറ്റികൾ പ്രവർത്തിച്ചു.  വിവിധ തരത്തിലുള്ള കലാപരിവാടി അവതരണം ചടങ്ങിന് ഏറെ തിളക്കമേകി.

vachakam
vachakam
vachakam

ഡിആർഇ സജി പുതൃക്കയിൽ, അസി. ഡിആർഇ മനിഷ് കൈമൂലയിൽ, വേദപാഠ അധ്യാപകർ എന്നിവർ പരിപാടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട നേതൃത്വം നൽകി. ദൈവാലയത്തിൽ നടത്തിയ ആദ്യ കുർബാന സ്വീകരണ ചടങ്ങുകൾക്ക് ചർച്ച എക്‌സിക്യൂട്ടീവും, സിസ്റ്റേഴ്‌സും നേതൃത്വം നൽകി.

സ്റ്റീഫൻ ചൊള്ളംമ്പേൽ, പി. ആർ.ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam