അമേരിക്കയിൽ സിഖ് വംശജർ വെടിയേറ്റ് മരിച്ച സംഭവം: വംശീയതയാരോപിച്ച് പ്രതിഷേധം ശക്തമാകുന്നു

APRIL 17, 2021, 3:25 PM

അമേരിക്കയിലെ ഇൻഡ്യാനാ പോളിസിൽ നാല് സിഖ് വംശജർ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വംശീയ വിദ്വേഷമാണ് അക്രമത്തിന് കാരണമെന്ന് ആരോപിച്ചാണ് നൂറുകണക്കിന് സിഖ് വംശജരടക്കമുള്ള ഇന്ത്യൻ പൗരന്മാർ തെരുവിലിറങ്ങിയിരിക്കുന്നത്.

 

എട്ടുപേരാണ് ഫെഡ് എക്‌സ് കമ്പനിയുടെ കേന്ദ്രത്തിലെ കൂട്ടവെടിവെപ്പിൽ കൊല്ലപ്പെട്ടത്. 19 വയസ്സുള്ള ബ്രാൻഡൺ സ്‌കോട്ട് ഹോൾ എന്ന യുവാവാണ് വെടിവെച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രാൻഡൻ ഫെഡ് എക്‌സ് കൊറിയർ കമ്പനിയിലെ മുൻ ജീവനക്കാരനാണ്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സിഖ് വംശജരുൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് ജോലിചെയ്യുന്നത്.

vachakam
vachakam
vachakam

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അക്രമത്തെ അപലപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ വംശജർ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത്.ട്രംപിന്റെ ഭരണകാലത്ത് കറുത്ത വർഗ്ഗക്കാർക്ക് നേരെ നിരന്തരം നടന്ന ആക്രമണങ്ങളും പോലീസ് അതിക്രമങ്ങളും ശക്തമായ തെരഞ്ഞെടുപ്പ് ആയുധമാക്കിയാണ് ബൈഡനും കമലാഹാരിസും മേൽകൈ നേടിയത്.

 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam