വിചാരണ കോടതിയിൽ വിലക്കുകൾ

MARCH 6, 2021, 5:07 PM

ജോർജ് ഫ്‌ളോയിഡ് മരണവുമായി ബന്ധപെട്ടു കുറ്റവിചാരണ നടക്കുമ്പോൾ കാഴ്ചക്കാരായി കോടതി മുറിയിൽ എത്തുന്നവർ മാസ്‌കുകളും, വസ്ത്രങ്ങളും ധരിക്കുന്നത്, ചിത്രങ്ങളും, ചിഹ്നങ്ങളും, മുദ്രാവാക്യങ്ങളും, ഒന്നും ഇല്ലാത്തവ മാത്രം ആയിരിക്കണമെന്നു വിചാരണ ജഡ്ജി ഉത്തരവിട്ടു. കറുത്തവർഗ്ഗക്കാരനായ ഫ്‌ളോയിഡിന്റെ മരണം, പോലീസ് ഓഫീസർ ഉറപ്പാക്കിയത് വർണ്ണവിവേചനത്തിന്റെ ഭാഗമായിട്ടാണ് എന്ന് പരക്കെ ആരോപണം ഉണ്ടായി.

പോലീസ് ക്രൂരതയ്ക്ക് എതിരെ വൃാപകപ്രതിഷേധങ്ങളും നടന്നു.അപ്പോഴൊക്കെ പ്രതിഷേധക്കാർ ധരിച്ചിരുന്ന വസ്ത്രങ്ങളും, തൊപ്പികളും, മാസ്‌കുകളും വിവിധ വിഷയങ്ങൾ രേഖപ്പെടുത്തുന്നവ ആയിരുന്നു. ചിലത് അക്രമം ആഹ്വാനം ചെയ്യുന്നവയും, ചിലത് പോലീസ് അതിക്രമം അവസാനിപ്പിക്കുക' എന്നും മറ്റും ആയിരുന്നു. 'എനിയ്ക്കു ശ്വസിക്കാൻ കഴിയുന്നില്ല' എന്നും മുദ്രാവാക്യം ഉണ്ടായിരുന്നു.

'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' എന്നത് കൂടുതൽ വ്യാപകമായ മുദ്രാവാക്യമാണ് ആ പ്രതിഷേധറാലികളിൽ. ഇതൊന്നും കോടതി മുറിയിൽ ആവർത്തിക്കാതിരിക്കാനാണ് വിചാരണ ജഡ്ജി മുൻകൂട്ടി കരുതൽ നടപടി എന്നത് പോലെ ഉത്തരവ്  ഇറക്കിയത്. 'അംഗീകാരമുള്ളവരെ മാത്രമേ പോലീസ് കോടതി പരിസരത്ത് പ്രവേശിപ്പിക്കാവൂ' എന്നും ജഡ്ജി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

ഫ്‌ളോയിഡിന്റെ വീട്ടുകാരിൽ ഒരാൾക്ക് മാത്രമേ കോടതിയിൽ ഉണ്ടായിരിക്കാൻ അനുവാദം ഉള്ളൂ. അത് പോലെ തന്നെയാണ്, കുറ്റവിചാരണ നേരിടുന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഒരാൾക്ക് മാത്രമേ കോടതിയിൽ പ്രവേശനമുള്ളൂ. ഇലക്ട്രോണിക് സംവിധാനങ്ങളും, കാമറകളും നിരോധിച്ചു. കോവിഡ് പകരാതിരിക്കാൻ മുൻകരുതലുമായി ആറ് അടി അകലവും പാലിക്കണം, കോടതിക്കുള്ളിൽ

George Floyd Trial judge is taking No chances with protests masks, clothes

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam