ഷിക്കാഗോ കൈരളി ലയൺസും കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്ക (KVLNA) യും സംയുക്തമായി
ജോൺ പുതുശ്ശേരിൽ നഗർ ഹാർപർ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ
നോർത്ത് അമേരിക്കയുടെ കായികചരിത്രത്തിൽ തങ്കലിപികളാൽ എഴുതാൻ പോകുന്ന 32-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ (5/29/2022) ഷിക്കാഗോയിലെ നാനാവിഭാഗത്തിൽ നിന്നുമുള്ള നേതൃത്വപാടവം തെളിയിച്ച ആളുകളെ കോർത്തിണക്കി ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് അതിവിപുലമായ ഒരു ടൂർണമെന്റ് കമ്മിറ്റിക്കാണ് ഷിക്കാഗോ കൈരളി ലയൺസ് രൂപം കൊടുത്തിരിക്കുന്നത്. ഷിക്കാഗോയിൽ നിന്നു മാത്രമല്ല നോർത്ത് അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിൽ നിന്നും വളരെ ആവേശോജ്ജ്വലമായ സഹായ സഹകരണമാണ് ഈ മഹാവോളിബോൾ മാമാങ്കത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.
അതാണ് ഞങ്ങളുടെ ഊർജ്ജവും ശക്തിയും. ഓരോ കമ്മിറ്റിക്കും നേതൃത്വം കൊടുക്കുന്ന ഓരോരുത്തരും അവരുടെ ചിട്ടയായ പ്രവർത്തനമികവ് ഈ ടൂർണമെന്റിന്റെ വിജയത്തിന് കൂടുതൽ തിളക്കം കൂട്ടുമെന്ന് കൈരളി ലയൺസ് പ്രസിഡന്റ് സിബി കദളിമറ്റവും ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിലും സംയുക്തമായി പറഞ്ഞു. അമേരിക്കൻ മലയാളികളുടെ യുവതലമുറയ്ക്ക് ജിമ്മി ജോർജ്ജ് എന്ന മഹാത്ഭുതത്തെ അറിയാനും ഒരു കാലത്ത് കേരളത്തിന്റെ ഗ്രാമങ്ങളിൽ ഏറ്റവും പ്രചാരത്തിൽ നിന്നിരുന്ന കൈപ്പന്തുകളിയുടെ ചരിത്രത്തിലൂടെ നന്മ പൂക്കുന്ന നാട്ടിൻപുറങ്ങളെക്കുറിച്ചും നല്ലവരായ ഗ്രാമീണരെക്കുറിച്ചും പറഞ്ഞു പറഞ്ഞു കേരളത്തിന്റെ ആത്മാവിനെ തൊട്ടറിയുവാനും അമേരിക്കൻ മലയാളികളുടെ പുതുതലമുറയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
ജോൺ പുതുശ്ശേരി നഗറിൽ കളിക്കാരന്റെയും ആസ്വാദകന്റെയും മനസ്സിൽ ആവേശത്തിന്റെ നിറച്ചാർത്തേകാൻ ആധുനിക സൗകര്യങ്ങൾ എല്ലാമൊരുക്കി ഹാർപർ കോളേജ് ഇൻഡോർ സ്റ്റേഡിയം പുതിയൊരു അങ്കത്തട്ടാക്കി മാറ്റിക്കൊണ്ട് ഷിക്കാഗോ കൈരളി ലയൺസും കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി സംഘടിപ്പിക്കുന്ന നോർത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ ശ്രദ്ധയമായ ജിമ്മി ജോർജ്ജ് മെമ്മോറിയൽ നാഷണൽ വോളിബോൾ ടൂർണമെന്റ് 2022 മെയ് 29ന് അനായാസം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകൾക്ക് അരങ്ങൊരുക്കുവാൻ അരയും തലയും മുറുക്കി സംഘാടക മികവിന്റെ തലപ്പാവേന്തിയ സിറിയക് കൂവക്കാട്ടിലിന്റെയും സിബി കദളിമറ്റത്തിന്റെയും നേതൃത്വത്തിൽ സംഘാടക സമിതിയും സജ്ജമായി.
ഇനി 29ന് അങ്കത്തട്ടിലേക്ക് വീരനായകന്മാരുടെ പടപ്പുറപ്പാട് ആരംഭിക്കും. വീറോടെ വാശിയോടെ ജയപരാജയങ്ങൾ പ്രവചനാതീതമായ മത്സരങ്ങൾ അരങ്ങേറും. കാണാൻ ആസ്വദിക്കാൻ ആടിത്തിമിർക്കാൻ നിങ്ങൾ തയ്യാറായിക്കോളൂ.
പങ്കെടുക്കുന്നു ടീമുകൾ
1. ഡാളസ് സ്ട്രൈക്കേഴ്സ്. 2. ഹൂസ്റ്റൺ ചലഞ്ചേഴ്സ്. 3. കാലിഫോർണിയ ബ്ലാസ്റ്റേഴ്സ്. 4. വാഷിംഗ്ടൺ കിംഗ്സ് 5. ന്യൂയോർക്ക് സ്പൈക്കേഴ്സ് 6. ബഫല്ലോ സോൾജിയേഴ്സ്. 7. ഫിലാഡൽഫിയ ഫില്ലി സ്റ്റാഴ്സ്. 8. ഷിക്കാഗോ കൈരളി ലയേൺസ് എ. 9. ഷിക്കാഗോ കൈരളി ലയേൺസ് ബി.
മാത്യു തട്ടാമറ്റം
സപോൺസേഴ്സ്