ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു: കുട്ടികളെ സുരക്ഷിതരാക്കി പുറത്തിറക്കി ഗര്‍ഭിണിയായ ബസ് ഡ്രൈവര്‍

JUNE 3, 2023, 12:58 PM

ന്യൂയോര്‍ക്ക്:  ഓടിക്കൊണ്ടിരിക്കെ തീപിടിച്ച സ്‌കൂള്‍ ബസില്‍ നിന്നും കുട്ടികളെ സുരക്ഷിതരാക്കി പുറത്തിറക്കി ഗര്‍ഭിണിയായ ബസ് ഡ്രൈവര്‍. യുഎസ് സ്റ്റേറ്റായ വിസ്‌കോണ്‍സിനിലാണ് സംഭവം. ഗര്‍ഭിണിയായ ഡ്രൈവറാണ് ഈ ആഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെ 37 വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഞാന്‍ ബസ് ഒഴിപ്പിച്ചു, എല്ലാവരും സുരക്ഷിതര്‍ ആണെന്ന് ഉറപ്പ് വരുത്തി. ഞങ്ങള്‍ എല്ലാവരും ബസില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ബസ് കത്തിയമര്‍ന്നു. ഇമുനെക് വില്യംസ് പറയുന്നു

പതിവ് വഴിയിലൂടെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എന്തോ കത്തുന്നതിന്റെ ഗന്ധം അനുഭവപ്പെട്ടത്. കിന്റര്‍ഗാര്‍ട്ടനര്‍മാര്‍ മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള കുട്ടികള്‍ വരെ ഈ സമയം ബസിലുണ്ടായിരുന്നു.

vachakam
vachakam
vachakam

കത്തുന്ന മണം മറ്റെന്തെങ്കിലുമാകുമെന്നാണ് താന്‍ കരുതിയതെന്നും അതിനാല്‍ കൂടുതല്‍ മുന്നോട്ട് വാഹനമോടിക്കാന്‍ തുടങ്ങിയെന്നും യുവതി പറയുന്നു. വാഹനം മുന്നോട്ട് പോകുന്തോറും പുക കൂടുതല്‍ കട്ടിയാകാന്‍ തുടങ്ങി. മില്‍വാക്കി അക്കാദമി ഓഫ് സയന്‍സിലേക്ക് പോകുകയായിരുന്നു ബസ്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.

യുവതി ആദ്യം റേഡിയോയില്‍ അപകട സന്ദേശം അയക്കാന്‍ ശ്രമിച്ചെങ്കിലും മുഖത്തും കണ്ണിലും പുക പടര്‍ന്നതിനാല്‍ സന്ദേശം അയക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുട്ടികളെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ തീരുമാനിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam