ന്യൂയോര്‍ക്കിലെ അഴുക്കുചാലില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം

AUGUST 13, 2022, 12:11 AM

ന്യൂയോര്‍ക്ക്: പതിറ്റാണ്ടിനിടെ ആദ്യമായി യുഎസില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലെ അഴുക്കുചാലിലെ മലിന ജലത്തിലാണ് വൈറസിനെ കണ്ടെത്തിയത്. പോളിയോ വാക്‌സിനെടുക്കാത്ത ആളുകളില്‍ വൈറസ് വ്യാപകമായി പടരുന്നുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് യുഎസ് പൊതുജനാരോഗ്യ വൃത്തങ്ങള്‍ പറയുന്നു. 

എല്ലാ കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. 'ന്യൂയോര്‍ക്ക് വാസികള്‍ക്ക് റിസ്‌കുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പ്രതിരോധം വളരെ സിംപിളാണ്- വൈറസിനെതിരെ വാക്‌സിനെടുക്കുക,' ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. അശ്വിന്‍ വാസവന്‍ പറഞ്ഞു. മൂന്ന് ആരോഗ്യ പ്രതിസന്ധികളെയാണ് ഒരേ സമയം നേരിടുന്നതെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു. കോവിഡ് നേരത്തെ തന്നെ ഉണ്ട്. ഇതിനിടെ മങ്കിപോക്‌സ് വന്നു. ഇപ്പോള്‍ പോളിയോയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരിക്കുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഇവയെ നേരിടാന്‍ സജ്ജമാണെന്നും മേയര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam