ഗര്‍ഭിണിയായ സ്ത്രീക്കെതിരെ തട്ടിക്കയറി പൊലീസ്

JUNE 10, 2021, 8:49 PM

കാര്‍ ഓടിച്ച് യാത്ര ചെയ്ത ഗര്‍ഭിണിയായ സ്ത്രീയോട് തട്ടിക്കയറി പൊലീസുകാര്‍. അര്‍ക്കന്‍സാസിലാണ് സംഭവം. പൊലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉടന്‍ തന്നെ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ സാധുതയും തേടുമെന്നും പൊലീസ് വകുപ്പില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

അതേസമയം താന്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നില്ല, സുരക്ഷിതമായി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ വാക്കാല്‍ തന്നെ അധിക്ഷേപിച്ചതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. എന്നാല്‍ താന്‍ ഓടിപ്പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് പൊലീസുകാര്‍ ചെയ്തതെന്നും അവര്‍ പറയുന്നു. എന്നാല്‍ നിയമം അനുസരിക്കാനുള്ളതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ അത് ചെയ്‌തേ മതിയാകൂ എന്ന് സ്റ്റേറ്റ് പോലീസ് ഡയറക്ടര്‍ കേണല്‍ ബില്‍ ബ്രയന്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഒരു ഡ്രൈവര്‍ നിയമം അവഗണിച്ച് പോലീസില്‍ നിന്ന് ഓടിപ്പോകാനുള്ള തീരുമാനം എടുക്കുകയാണെങ്കില്‍, അതിനെ പ്രതിരോധിക്കാനുള്ള പരിശീലനവും പൊലീസിന് നല്‍കുന്നുണ്ട്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam