മൂന്നു കത്തിക്കരിഞ്ഞ മൃതശരീരങ്ങൾ പോലീസ് കണ്ടെത്തി

SEPTEMBER 26, 2021, 4:49 PM

ഫോർട്ട് വർത്ത് എന്ന ടെക്‌സസ് സിറ്റിയിലെ പ്രദേശത്ത് മാലിന്യ നിക്ഷേപ പെട്ടിയിൽ മൂന്നു പേരുടെ കത്തിക്കരിഞ്ഞതും, തുണ്ടുകളാക്കിയതുമായ ശരീരഭാഗങ്ങൾ തീ കത്തി കൊണ്ടിരുന്നപ്പോൾ കണ്ടെടുത്തു എന്ന് അഗ്‌നിശമന സേവന പ്രവർത്തകർ പറഞ്ഞു.

പോലീസ് കുറ്റാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞു ഒരാളുടെ മൃതദേഹം. മറ്റ് രണ്ടു പേരുടെയും കൂടി ഇനി തിരിച്ചറിയണം. ഒന്ന് ഒരു കുട്ടിയും, മറ്റൊന്ന് ഒരു കൗമാരക്കാരി വനിത എന്ന് വിവരിച്ചു. ശരീരഭാഗങ്ങൾ എല്ലാം തുണ്ടുകളാക്കിയവ ആയതിനാൽ തിരിച്ചറിയുക പ്രയാസമാണ് എന്ന് ഫോർട്ട്‌വർത്ത് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

വളരെ അധികം വ്യാവസായിക കെട്ടിടങ്ങൾ ഉള്ള ഒരു ഉൾപ്രദേശമാണ് മൃതദേഹങ്ങൾ കാണപ്പെട്ട ഈ സ്ഥലം.  മരിച്ചവരിൽ തിരിച്ചറിഞ്ഞത് ഡേവിഡ് ലൂയിറാസ് 42 എന്ന ആളാണ്. അയാൾ ഡാളസ് ഏരിയായിൽ കൂടെ ക്കൂടെ എത്താറുള്ള ആളാണ് എന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന് ഹേർസ്റ്റ്, യൂലെസ്, ബെഡ്‌ഫോർഡ് ഏരിയാകളിൽ ബന്ധം ഉള്ളതുമാണ് എന്ന് പോലീസ് കണ്ടെത്തി.

vachakam
vachakam
vachakam

മറ്റുള്ളവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പോലീസിന് ഇത് വരെയും ലഭിച്ചിട്ടില്ല. ഏതെങ്കിലും വിവരം കിട്ടിയാൽ പോലീസിൽ അറിയിക്കാൻ ആവശ്യപ്പെട്ടു. ബോണീ ഡ്രൈവ് 3100 ാം ബ്ലോക്കിൽ തീയണയ്ക്കുമ്പോഴാണ് അഗ്‌നിശമന സേനക്കാർ ഭയനീയത കണ്ടെത്തൽ നടത്തിയത്.

Police find there burned and dismembered bodies in dumpster fire

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam