'മക്കളേ നിങ്ങൾ ഈ അമ്മയോട് പൊറുക്കണം'; ടെക്സസ് കൂട്ടക്കുരുതിയിൽ ക്ഷമ ചോദിച്ച് കൊലയാളിയുടെ മാതാവ്

MAY 28, 2022, 4:29 PM

വാഷിംഗ്ടൺ: ടെക്‌സാസിലെ റോബ് എലിമെന്ററി സ്‌കൂളിൽ 19 വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും വെടിവെച്ചുകൊന്ന സംഭവത്തിൽ 18 കാരനായ കൊലയാളി സാൽവഡോർ റാമോസിന്റെ അമ്മ ആൻഡ്രിയാന മാർട്ടിനെസ് മാപ്പുമായി രംഗത്ത്. വെള്ളിയാഴ്ച ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻഡ്രിയാന ക്ഷമാപണം നടത്തിയത്. 

മകന്റെ ക്രൂരമായ പ്രവർത്തിയിൽ  ജനം എന്നോട്  ക്ഷമിക്കണം. അവൻ ഇങ്ങനെ  ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. എല്ലാവരെയും കൊല്ലുന്നതിന് മുമ്പ്  എന്നെ ആയിരുന്നു അവൻ  കൊല്ലേണ്ടതായിരുന്നതെന്ന് സാൽവഡോറിന്റെ മാതാവ് പറഞ്ഞു.

മരിച്ചുപോയ നിഷ്കളങ്കരായ കുട്ടികൾ എന്നോട് പൊറുക്കണമെന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.ഇരകളുടെ കുടുംബത്തോട് എന്താണ് പറയാനുള്ളത് എന്ന റിപ്പോർട്ടറുടെ  അവൾ പറഞ്ഞു, “എന്നോട് ക്ഷമിക്കൂ, എന്റെ മകനോട് ക്ഷമിക്കൂ.എന്ന്  മാതാപിതാക്കൾ പ്രതികരിച്ചു

vachakam
vachakam
vachakam

സംഭവസമയത്ത് സാൽവഡോറിന്‍റെ പിതാവ് ജോലി സ്ഥലത്തായിരുന്നു. അക്രമവിവരം സാൽവഡോറിന്‍റെ അമ്മ വിളിച്ചറിയിച്ചപ്പോൾ അദ്ദേഹം ആദ്യം തന്നെ പൊലീസ് സ്റ്റേഷനിൽ മകൻ ഉണ്ടോയെന്ന് അന്വേഷിച്ചു. പിന്നീടാണ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് സാൽവഡോറും കൊല്ലപ്പെട്ടതായി പിതാവ് അറിയുന്നത്.

കഴിഞ്ഞ ദിവസമാണ്  18കാരന്‍ നടത്തിയ വെടിവെപ്പില്‍ 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് വെടിയേറ്റ് മരിച്ചത്. സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊന്ന ശേഷമാണ് 18കാരന്‍ സ്‌കൂളിലെത്തിയത്. സ്‌കൂളിലെ കൂട്ടക്കുരുതിക്ക് പിന്നാലെ അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. തുടര്‍ച്ചയായ വെടിവെപ്പുകള്‍ യുഎസില്‍ വലിയ ചര്‍ച്ചയായിരുന്നു


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam