വാക്‌സിൻ എടുത്തവരെക്കാൾ കൂടുതൽ വാക്‌സിൻ എടുക്കാത്തവർ പുതിയ വൈറസ് വ്യാപനത്തെ ഭയപ്പെടണം

JULY 23, 2021, 7:14 AM

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻസാക്കി വ്യാഴാഴ്ച് പ്രസ്താവിച്ചു വാക്‌സിൻ സ്വീകരിക്കാത്തവർ ഡെൽറ്റാ വേരിയന്റിനെ കൂടുതൽ ഭയപ്പെടണം,  എന്ന്. ബൈഡൻ ഭരണനേതൃത്വം വാക്‌സിൻ വിതരണം കൂടുതൽ ആളുകളിൽ എത്തിക്കാൻ കഠിന ശ്രമം ചെയ്തു തുടങ്ങി. വാക്‌സിൻ സ്വീകരിച്ചവരേക്കാൾ കൂടുതൽ അപകടം വാക്‌സിൻ സ്വീകരിക്കാത്തവർക്കാണ് എന്ന് വിശദീകരിച്ചു.

സി.ഡി.എസ്. ന്യൂസ് പോളിൽ വാക്‌സിൻ സ്വീകരിച്ചവരും ഭയപ്പെട്ടു കഴിയുന്നു എന്ന് പറഞ്ഞിരുന്നു. ഇതിനു പ്രതികരണമായിട്ടാണ് വൈറ്റ് ഹൗസ് പ്രസ്താവന. വാക്‌സിൻ സ്വീകരിച്ചവരും അല്ലാത്തവരും പൊതുസ്ഥലങ്ങളിൽ വ്യാപരിക്കുമ്പോൾ മാസ്‌ക് ധരിക്കണം എന്നത് സുരക്ഷയ്ക്ക് നല്ലതാണ് എന്ന് ബൈഡൻ ഭരണനേതൃത്വം അഭിപ്രായപ്പെടുന്നു. സി.ഡി.സി. യുമായി ഇക്കാര്യം ചർച്ച ചെയ്തു വരുന്നു. അതേക്കുറിച്ച് തീരുമാനം ആയിട്ടില്ല എന്ന് പ്സാക്കി പറഞ്ഞു.

സി.ഡി.സി. അറിയിക്കുന്നത് പോലെ നിർദ്ദേശങ്ങൾ നല്കാനാണ് താല്പര്യം. വൈറസിന് എതിരായ യുദ്ധം കഴിഞ്ഞിട്ടില്ല. അത് കൊണ്ട് മാസ്‌ക് ധാരണം പോലെയുള്ള മുൻകരുതകൾ തുടരണം എന്നാണ് വിദഗ്ദ്ധ അഭിപ്രായം. ചർച്ചകൾ തുടരുന്നു എല്ലാവരുമായി. ശാസ്ത്രത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് നമ്മൾ തീരുമാനിക്കുന്നത്, നമ്മുടെ പൊതുജന ആരോഗ്യവിദഗ്ദ്ധരും അങ്ങനെയാണ് തീരുമാനങ്ങൾ അറിയിക്കുന്നത്. അത് കൊണ്ട് തീരുമാനം എന്തും വരേണ്ടത് സി.ഡി.സി.യിൽ നിന്ന് തന്നെയാണ്.

vachakam
vachakam
vachakam

വാക്‌സിൻ എടുക്കാത്തവർ എല്ലാവരും മാസ്‌ക് ധരിക്കണം സ്വയം സംരക്ഷിക്കാനും, അവർക്ക് ചുറ്റും ഉള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി എന്ന് വ്യാഴാഴ്ച സി.ഡി.സി.യുടെ ഡയറക്ടർ റോച്ചെല്ലെ വലെൻസ്‌കി പറഞ്ഞു. കൂടുതൽ ആളുകൾ വാക്‌സിൻ സ്വീകരിക്കേണ്ടിയിരിക്കുന്നു ഈ വൈറസിനെ നിലയ്ക്ക് നിർത്താൻ എന്നും അവർ പറഞ്ഞു. കൂടുതൽ സുരക്ഷ ആവശ്യമുള്ള സ്ഥലങ്ങളിലും, ആവശ്യം തോന്നുന്ന പക്ഷം എല്ലാവരും മാസ്‌ക് ധരിക്കണം എന്ന് ഡയറക്ടർ പറഞ്ഞു.

Psaki: Unvaccinated people should be more fearful than the vaccinated death variant

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam