പി.സി. മാത്യു ഗാർലന്റ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു

APRIL 17, 2021, 12:30 PM

ഏർലി വോട്ടിംഗ് ഏപ്രിൽ 19 മുതൽ

ഡാളസ്: ഡാളസ് - ഫോർട്ട്‌വർത്ത് മെട്രോപ്ലെക്‌സിൽ കഴിഞ്ഞ 30 വർഷമായി സാമാഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ പി.സി. മാത്യു ഗാർലന്റ് സിറ്റി കൗൺസിലിലേക്ക് ഡിസ്ട്രിക്ട് 3 യിൽ നിന്നും മത്സരിക്കുന്നു. ടെക്‌സസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റികളിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള ഗാർലന്റിൽ രണ്ടര ലക്ഷത്തോളമാണ് പോപ്പുലേഷൻ.

vachakam
vachakam
vachakam

മറ്റു സിറ്റികളിൽ നിന്നും വ്യത്യസ്തമായി അതിവേഗം വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റി കൂടിയാണ് ഗാർലന്റ്. ആദ്യമായി കൗൺസിലിലേക്ക് മത്സരിക്കുന്ന പി.സി. കടുത്ത മത്സരമാണ് നേരിടുന്നത്. ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടർമാരാണ് സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നതു കൊണ്ട് തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് പി.സി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതും.

vachakam
vachakam
vachakam

നല്ലൊരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും കൂടിയാണ് പി.സി. നിരവധി സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ തലപ്പത്തുള്ള പ്രവർത്തന പരിചയം ജനങ്ങളുമായി ഇടപഴകുന്നതിനുള്ള പി.സിയുടെ പ്രത്യേക താല്പര്യം ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലെക്‌സിലെ പ്രമുഖകരുടെ പിന്തുണ എന്നിവ വോട്ടായി മാറുമെന്നാണ് പി.സിയുടെ വിശ്വാസം.

വീട്ടു നികുതി കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന പി.സി.യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനു കൂടുതൽ വോട്ടർമാരുടെ പിന്തുണ നേടുവാൻ കഴിഞ്ഞിട്ടുണ്ട്. സിറ്റിയുടെ സാമ്പത്തിക ശ്രോതസ് വർദ്ധിപ്പിക്കുന്നതിനും പി.സി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബഹ്‌റിൻ ഡിഫൻ ഫോഴ്‌സ്, യു.എസ് ആർമി കകോർപസ് ഓഫ് എൻജിനീയേഴ്‌സ് 100 മില്യൻ യു.എസ് ഡോളർ പ്രോജക്ട് തുടങ്ങിയവയിലുള്ള ധീരമായ പ്രവർത്തന പാരമ്പര്യം അക്കാഡമിയിൽ ലവലിലുള്ള ഉയർന്ന യോഗ്യത, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം ഇവയെല്ലാം പി.സിക്ക് അനുകൂല ഘടകമാണ്.

പി.സി.യുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചിട്ടയായി നടത്തുന്നതിന് മലയാളികൾ ഉൾപ്പെടെ വലിയൊരു സുഹൃത്ത് വലയം പി.സിക്ക് ചുറ്റുമുണ്ട്. ഏപ്രിൽ 19 ന് ഏർലി വോട്ടിംഗ് ആരംഭിക്കുമ്പോൾ എല്ലാവരും നേരത്തെ വോട്ട് ചെയ്ത് പി.സിയുടെ വിജയം ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അഭ്യർത്ഥിച്ചു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam