പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ

FEBRUARY 21, 2021, 4:48 PM

പ്രസിഡന്റ് ബൈഡൻ പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ തിരികെ എത്താൻ വേണ്ട നടപടികൾ എടുത്തതിനു ശേഷം, ഇപ്പോൾ 30 ദിവസങ്ങൾ കഴിഞ്ഞു വെള്ളിയാഴ്ച യു.എസ്. ഔദ്യോഗികമായി പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ തിരിച്ചു എത്തിയിരിക്കുന്നു. ബൈഡന്റെ പ്രതിനിധി ജോൺ കെറി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സംസാരിച്ചു. കഴിഞ്ഞ നാലു വർഷം സാന്നിദ്ധ്യം ഇല്ലാതിരുന്നതിനെ ക്കുറിച്ചു പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട്, ട്രംപിന്റെ പേര് അവതരിപ്പിച്ചു പ്രസംഗത്തിൽ.

ട്രംപിന്റെ ഭരണത്തിൽ കാലാവസ്ഥ വ്യതിയാനപ്രശ്‌ന പരിഹാരത്തിന് പാരിസ് ഉടമ്പടി മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങളവഗണിക്കപ്പെട്ടു. യു.എസ് നേതൃത്വം കൊടുക്കാൻ വൈമനസ്യം കാണിച്ചത് കൊണ്ട് മറ്റു രാജ്യങ്ങളും മുമ്പോട്ടു വന്നില്ല, കാലാവസ്ഥ വിഷയത്തിൽ എന്ന് ജോൺ കെറി പറഞ്ഞു. അടുത്ത പത്തു വർഷം കൊണ്ട് വളരെ നിർണ്ണായക നടപടികൾ കാലാവസ്ഥയുടെ കാര്യത്തിൽ നമുക്കെല്ലാംചേർന്നു ചെയ്യുവാനുണ്ട്' എന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ പ്രശ്‌നത്തിൽ അമേരിക്ക നടപ്പാക്കാൻ നിശ്ചയിച്ച വിവരങ്ങൾ ഒന്നും സമ്മേളനത്തിൽ ജോൺ കെറി  സൂചിപ്പിച്ചില്ല.

ബൈഡന്റെ പ്രതിനിധി പറഞ്ഞു യു.എസിൽ കാലാവസ്ഥ ഉന്നതതല സമ്മേളനം; യു.എൻ കാലാവസ്ഥ ഉന്നതതല സമ്മേളനം സ്‌കോട്ട്‌ലൻഡിൽ, അടുത്ത നവംബറിൽ എന്നിവ വിളിച്ചു കൂട്ടാൻ പ്ലാൻ ചെയ്യുന്നു എന്ന്. മാനവരാശിക്ക് മുഴുവൻ വൻ തകർച്ചയ്ക്ക് കാരണമാകാൻ പോകുന്ന കാലാവസ്ഥപ്രശ്‌നം എല്ലാവരും ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

The United States formally rejoined the Paris climate control.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam