അറ്റ്ലാന്റ: ലോകത്തെ ഏറ്റവും പ്രായമേറിയ ആൺ ഗോറില്ല ‘ഓസി’ അന്തരിച്ചു. 61-ാം വയസിലായിരുന്നു അന്ത്യം.
ലോകത്തിലെ ഏറ്റവും പ്രായമുള്ള ഗോറില്ലകളിൽ മൂന്നാം സ്ഥാനത്തായിരുന്നു ഓസി. അറ്റ്ലാന്റിലെ മൃഗശാലയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
350 പൗണ്ട് ഭാരമാണ് ഓസിക്കുണ്ടായിരുന്നത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞ ഒരാഴ്ചയായി ഓസിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഒടുവിൽ ഭക്ഷണവും വെള്ളവും കഴിക്കാതെയായി. അതീവ ക്ഷീണിതനായ ഓസി പിന്നീട് മരണമടയുകയായിരുന്നു.
1988ൽ ആഫ്രിക്കൻ മഴക്കാടുകളിൽ നിന്ന് എത്തിപ്പെട്ട ഗോറില്ലകളുടെ തലമുറയിലെ ജീവിച്ചിരിക്കുന്ന അവസാന ഗോറില്ലയായിരുന്നു ഓസി. അറ്റ്ലാന്റയിലെ മൃഗശാലയിൽ ഓസിയോടൊപ്പമുണ്ടായിരുന്ന 59കാരിയായ ഗോറില്ല കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ചൂംബയുടെ മരണശേഷം ഓസിക്കും അവശതകൾ തുടങ്ങുകയായിരുന്നു.
59 വയസ്സുള്ള ചൂംബ ജനുവരി 13-ന് മരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നാലാമത്തെ ഗൊറില്ലയായിരുന്നു.പടിഞ്ഞാറൻ ലോലാൻഡ് ഗൊറില്ല എന്ന അദ്ദേഹത്തിന്റെ ഇനം വംശനാശ ഭീഷണിയിലാണ്. വേട്ടയാടലും രോഗവും കാരണം, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ അവരുടെ ആഗോള ജനസംഖ്യ 60%-ത്തിലധികം കുറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്