ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് മാത്രം

FEBRUARY 23, 2021, 8:57 AM

പ്രസിഡന്റ് ബൈഡൻ കോറോണ വൈറസിന്റെ കെടുതികളിൽ നിന്നും രക്ഷനേടുന്നതിന്, സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു. അവയുടെ പരിധി നിശ്ചയിക്കുകയാണ് ഇരു ഭാഗത്തുമുള്ള കോൺഗ്രസ് അംഗങ്ങൾ അവ ആർക്ക് കിട്ടണം, എന്നും അവർ പഠിച്ചു കൊണ്ടിരിയ്ക്കുന്നു. ഇതിനു മുൻപ് രണ്ട് ഉത്തേജക ചെക്കുകൾ എല്ലാവർക്കുമായി വിതരണം ചെയ്തിരുന്നു.

അടുത്തത് $1400 നേരിട്ടു നൽകുന്ന പാക്കേജാണ് ഇരുഭാഗത്തും ഉള്ള കോൺഗ്രസ് അംഗങ്ങൾ പരിഗണിച്ചുകൊണ്ടിരിയ്ക്കുന്നത്. പക്ഷേ സമൂഹത്തിൽ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്കു നൽകുന്നതിനായണ് ബൈഡൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കിയിരിയ്ക്കുന്നു. മാർച്ച് മാസത്തിൽ ബില്ല് പാസാക്കുമെന്നാണ് പൊതുവേ കരുതുന്നത്.

ഉയർന്ന വരുമാനക്കാരായ പൗരന്മാരെ അടുത്ത പാക്കേജിൽ ഉൾപ്പെടുത്തണ്ട എന്ന കാര്യത്തിൽ തീരുമാനമായി ഇരുവിഭാഗം അംഗങ്ങളുടെയും ഇടയിൽ. ഡെമോക്രാറ്റുകൾക്ക് താല്പര്യം, വ്യക്തിവരുമാനം $50,000 രണ്ടുപേർ ചേർന്നുള്ള കുടുംബവരുമാനം, $100,000 ൽ വരെയും അതിനു താഴെയും എന്ന ആശയത്തിനാണ്.

vachakam
vachakam
vachakam

ഇപ്രകാരം നിയമം പാസാക്കിയാൽ അടുത്ത പാക്കേജ് ലഭിക്കുന്നവരുടെ കൂടെ, ഇതിനു മുൻപു ലഭിച്ചവരിൽ ഭൂരിഭാഗവും ഉണ്ടാവുകയില്ല. പരിധി നിർണ്ണയത്തെക്കുറിച്ച് വ്യാപകമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്, എന്തായിരിക്കണം പരിധി എന്നതിൽ അവസാന തീരുമാനത്തിൽ എത്തിയില്ല എന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻപ്ഡാക്കി പറഞ്ഞു.

Fewer Americans might get a $1400 stimulus check

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam