ഫ്‌ളോറിഡ: മിയാമി ബിച്ചില്‍ സ്പ്രിംഗ് ബ്രേക്ക് അവധിയാഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആളുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയാണ് ജനക്കൂട്ടത്തിന് നേരെ ഒരാള്‍ വെടിയുതിര്‍ത്തത്.
സംഭവത്തില്‍ ഒരാള്‍ പിടിയിലായെന്ന് പൊലീസ് അറിയിച്ചു. മൂന്ന് തോക്കുകല്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. വെടിവെച്ചയാള്‍ തന്നെയാണോ അറസ്റ്റിലായിരിക്കുന്നതെന്ന് വ്യക്തമല്ല.
നൂറുകണക്കിന് ആളുകളാണ് ബീച്ചിലുണ്ടായിരുന്നത്. വെടിയൊച്ച മുഴങ്ങിയതോടെ ആളുകള്‍ സ്വയരക്ഷയ്ക്കായി പരക്കം പാഞ്ഞു. വെടിവെപ്പ് വിവരം പുറത്തു വന്നതോടെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്