നന്ദിയോടെ...വീണ്ടും ഒരു ആഘോഷകാലം..! തിരക്കിലമർന്ന് അമേരിക്കൻ ജനത 

NOVEMBER 24, 2021, 10:29 PM

താങ്ക്സ്ഗിവിംഗ്  ആഘോഷങ്ങളുടെ തിരക്കിൽ അമേരിക്ക . ദശലക്ഷക്കണക്കിന് അമേരിക്കക്കാർ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വീണ്ടും ഒത്തുചേരാൻ തിരക്ക് കൂട്ടുകയാണ് .ദേശീയ അവധി ദിനം ആയത് കൊണ്ടുതന്നെ യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് വർധനവാണ് .

ഈ ആഴ്ച വിമാന യാത്രക്കാരുടെ എണ്ണം  പ്രീ-പാൻഡെമിക് സമയത്തേക്കാൾ  അധികമാകുമെന്ന് പ്രതീക്ഷിക്കുന്നു.കൂടാതെ 48.3 ദശലക്ഷം ആളുകൾ അവധിക്കാലത്ത് വീട്ടിൽ നിന്ന് കുറഞ്ഞത് 50 മൈൽ എങ്കിലും യാത്ര ചെയ്യുമെന്ന് ഓട്ടോ ക്ലബ്  പ്രവചിക്കുന്നു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 4 ദശലക്ഷം വർദ്ധനയാണ്. 

ഏതാണ്ട് 200 ദശലക്ഷത്തോളം അമേരിക്കക്കാർ ഇപ്പോൾ പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കുന്നു എന്ന വസ്തുത പലർക്കും ധൈര്യം പകരുന്നു. യുഎസ് ഇപ്പോൾ ഒരു ദിവസം ശരാശരി 100,000 പുതിയ അണുബാധകൾ രേഖപ്പെടുത്തുകയും മിഷിഗൺ, മിനസോട്ട, കൊളറാഡോ, അരിസോണ എന്നിവിടങ്ങളിലെ ആശുപത്രികൾ രോഗികളിൽ ഭയാനകമായ വർദ്ധനവ് കാണുകയും ചെയ്യുന്ന ഒരു സമയത്ത് വീണ്ടും ഉയിർത്തെഴുന്നേൽക്കുന്ന വൈറസിനെക്കുറിച്ചുള്ള ആശങ്കകൾ തത്കാലത്തേക്ക്  ഒഴിവാക്കുകയാണ് .

vachakam
vachakam
vachakam

കഴിഞ്ഞ വെള്ളിയാഴ്ച 2.2 ദശലക്ഷത്തിലധികം യാത്രക്കാർ എയർപോർട്ട് ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നു പോയത് .  കാറിൽ പോകുന്ന അവധിക്കാല യാത്രക്കാർക്ക്, പമ്പിലെ ഉയർന്ന വിലയാണ് ഏറ്റവും വലിയ വേദന.കഴിഞ്ഞ താങ്ക്സ്ഗിവിംഗിൽ നിന്ന് 60 ശതമാനത്തിലധികം വർധനവ് ഇത്തവണയുണ്ട് .

മറ്റ് പ്രധാന ഊർജ്ജ ഉപഭോഗ രാജ്യങ്ങളുമായി ഏകോപിപ്പിച്ച് ഊർജ്ജ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിനായി അമേരിക്കയുടെ തന്ത്രപ്രധാനമായ കരുതൽ ശേഖരത്തിൽ നിന്ന് 50 ദശലക്ഷം ബാരൽ എണ്ണ പുറത്തിറക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ഉത്തരവിട്ടു.ആഗോള ഊർജ വിപണികളെ ലക്ഷ്യം വച്ചുള്ളതാണ് യു.എസ് നടപടി, മാത്രമല്ല താങ്ക്സ് ഗിവിങ്ങിനും ശൈത്യകാല അവധിക്കാല യാത്രകൾക്കും മുന്നോടിയായി ഉയർന്ന പണപ്പെരുപ്പവും വിലക്കയറ്റവും നേരിടാൻ അമേരിക്കക്കാരെ സഹായിക്കുന്നതിനും കൂടിയാണ്.

കഴിഞ്ഞ വർഷം രാജ്യത്തിന് ലഭിച്ച ഐശ്വര്യങ്ങളുടേയും വിളവെടുപ്പിന്റേയും പേരിലാണ് പ്രതീകാത്മകമായി താങ്ക്സ്ഗിവിംഗ് നടത്തുന്നത്.അമേരിക്കയിൽ നവംബർ 25നാണ് താങ്ക്സ്ഗിവിംഗ് ആഘോഷിക്കുന്നത്.കാനഡയിൽ ഇത് ഒക്ടോബർ 11നായിരുന്നു.അവധി ദിവസമായ അന്ന് കുടുംബങ്ങൾ ഒത്തുകൂടി പരമ്പരാഗത രീതിയിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ടർക്കി റോസ്റ്റ് കഴിക്കും.ഇരു രാജ്യങ്ങളുടേയും ദേശീയ അവധി ദിനമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam