'ദുരന്തം അറിഞ്ഞ് ഹൃദയം തകര്‍ന്നു, ഇന്ത്യയിലെ ജനങ്ങളെ ചേർത്ത് പിടിക്കുന്നു'

JUNE 4, 2023, 9:52 AM

ഒഡീഷയിലെ ബാലസോറിൽ  ഉണ്ടായ ട്രെയിൻ അപകടത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തി. 

'''അപകട വാർത്ത ഹൃദയഭേദകമാണ്. അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡനും ഞാനും ഇന്ത്യയിലെ ട്രെയിൻ ദുരന്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അത് താങ്ങാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി പ്രാർത്ഥിക്കുന്നതായും ബൈഡൻ പറഞ്ഞു.

യു.എസും ഇന്ത്യയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ വേദനയില്‍ അമേരിക്കന്‍ ജനതയും പങ്കുചേരുന്നു. ഈ വേദനയില്‍ നിന്ന് മുക്തി നേടാന്‍ ശ്രമിക്കുന്നവരെ ഞങ്ങള്‍ ചേര്‍ത്ത് പിടിക്കുന്നുവെന്നും അദേഹം പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നതായി റെയില്‍വേ വ്യക്തമാക്കി. 803 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 56 പേരുടെ പരുക്ക് ഗുരുതരമാണ്. രക്ഷാദൗത്യം പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു.

അതേസമയം, ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാറുണ്ടാകും. പരിക്കേറ്റവര്‍ക്കായി സര്‍ക്കാര്‍ എല്ലാം ചെയ്യും. എന്റെ ദുഃഖം വിവരിക്കാന്‍ വാക്കുകളില്ലെന്നും മോദി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam