ഓ സി ഐ :   ഫോമാ കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തും

MARCH 9, 2021, 5:14 AM

( ഫോമാ ന്യൂസ് ടീം) വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്കോ അവരുടെ സന്തതി പരമ്പരകൾക്കോ ഭാരത സർക്കാർ ഇരട്ട പൗരത്വം അനുവദിക്കുന്നതിന് പ്രാരംഭ നടപടികൾ എന്നപോലെ അനുവദിച്ച ഓ.സി.ഐ കാർഡ് വളരെ അനുഗ്രഹവും, ഗുണകരുവുമായിരുന്നു. എന്നാൽ ഓ.സി.ഐ കാർഡ് ആ ജീവനാന്ത വിസയായിരിക്കെ പുതിയ പാസ്പോർട്ട് പുതുക്കുന്ന മുറയ്ക്ക് ഓ സി ഐ യും  പുതുക്കണമെന്ന നിർദ്ദേശം വളരെയേറെ  ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനിടയിലാണ്, സർക്കാർ ഓ.സി.ഐ.കാർഡുള്ളവരുടെ നിലവിലുണ്ടായിരുന്ന അവകാശങ്ങൾ കൂടി റദ്ദു ചെയ്തു ഉത്തരവിറക്കിയിട്ടുള്ളത്. ഇത് വിദേശ പൗരത്വം സ്വീകരിച്ചവർക്ക് കൂടുതൽ ബുദ്ധിമുട്ടിനു  ഇടയാക്കിയിരിക്കുകയാണ്.

ഗവേഷണത്തിനും മറ്റും മുൻ‌കൂർ അനുമതി വാങ്ങണമെന്നും ചില പ്രത്യേക സാഹചര്യങ്ങൾ ഇന്ത്യൻ  വംശജനെന്ന ആനുകൂല്യം ലഭിക്കാതെ വരികയും, വിദേശ പൗരനായി കാണുകയും ചെയ്യുന്നത് വളരെ വേദനാജനകവും പ്രതിഷേധാർഹവുമാണ്. വിദേശ പൗരത്വം സ്വീകരിച്ചവരുൾപ്പടെ കോടിക്കണക്കിന് രൂപ വിദേശ നാണ്യമായി വർഷം തോറും  ഇന്ത്യയുടെ പുരോഗതിക്കായി വിനിയോഗിക്കുന്നുണ്ട്. ഈ യാഥാർഥ്യങ്ങൾ പരിഗണിക്കാതെ ഇന്ത്യൻ വംശജരായവരെയും അവരുടെ തലമുറയെയും തരം  താഴ്ത്തുന്നത് അവരോടുള്ള വിവേചനമാണ്. മാത്രമല്ല ഇന്ത്യൻ വംശജരും ഓ.സി.ഐ കാർഡുള്ളവരും നിലവിൽ കൈവശം വെച്ചിരിക്കുന്ന വസ്തു ക്രയവിക്രയം ചെയ്യുന്നത്  സംബന്ധിച്ചും റിസർവ്വ് ബാങ്കിന്റെ അനുമതി വാങ്ങണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ചും,   ചില സംശയങ്ങൾ നിലനിൽക്കുന്നു. ഇത് സംബന്ധിച്ചു സർക്കാരും ഉത്തരവാദപ്പെട്ടവരും വിശദീകരണം നൽകണമെന്നു  ഫോമാ അഭ്യർത്‌ഥിക്കുന്നു.ഓ.സി.ഐ കാർഡുള്ളവരുടെയും നിലവിലെ പ്രശ്നങ്ങൾ  കോൺസുലാർ , വിദേശ കാര്യാ വകുപ്പ് മന്ത്രി, സംസ്ഥാന സർക്കാർ തുടങ്ങി ബന്ധപ്പെട്ട അധികാരികൾ മുന്പാകെ ബോധിപ്പിക്കാൻ ഫോമാ  നടപടികൾ ആരംഭിച്ചു.21 വയസ്സും , 50 വയസ്സും കഴിഞ്ഞവർക്ക് ഓ സി ഐ കാർഡ് ജൂലൈ 31 ന് മുൻപ് പുതുക്കേണ്ടതാണ് , കോവിഡിന്റെ പ്രയാസങ്ങൾ തുടരുന്നതിനാൽ ഇത് ഡിസംബർ 31 വരെ നീട്ടി തരണമെന്ന് ഫോമാ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഓ.സി.ഐ കാർഡുള്ളവരും, വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജരുടെയും പ്രശ്നങ്ങൾ കേൾക്കുന്നതിനും സംശങ്ങൾ ദുരീകരിക്കുന്നതിനും അറ്റ്ലാന്റാ ഇന്ത്യൻ  കോണ്സുലറുമായി  ബുധനാഴ്ച മാർച്ച് 10 നു വൈകുന്നേരം 4 ന്  സംഘടിപ്പിച്ചിട്ടുള്ള  മുഖാമുഖം പരിപാടിയിൽ എല്ലാവരും പങ്കു കൊള്ളണമെന്നും ചോദ്യാവലി മുൻകൂട്ടി അറിയിക്കണമെന്നും  ഫോമാപ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam