ന്യൂയോര്‍ക്ക്: വടക്കുകിഴക്കന്‍ യുഎസില്‍ ചൂടിന് ശമനമില്ല. ആഴ്ചാവസാനം വരെ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. ബോസ്റ്റണ്‍ നഗരത്തില്‍ ചൂട് 99 ഡിഗ്രി വരെ ഉയരുമെന്നാണ് അനുമാനം. ഇത് പുതിയ റെക്കോഡാകും. 1928 ല്‍ രേഖപ്പെടുത്തിയ 96 ഡിഗ്രി താപനിലയാണ് നിലവിലെ ഉയര്‍ന്ന ചൂട്. ബോസ്റ്റണില്‍ താപ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 'എല്ലാവരും സുരക്ഷിതരായിരിക്കണം, നിങ്ങളുടെ അയല്‍ക്കാരുടെ കാര്യം കൂടി അന്വേഷിക്കണം,' മേയര്‍ മിഷേല്‍ വു പറഞ്ഞു.
കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്ഫോര്‍ഡില്‍ താപനില 101 ഡിഗ്രിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. 1944 ല്‍ റെക്കോഡ് ചെയ്ത 96 ഡിഗ്രിയാണ് നിലവിലെ റെക്കോഡ് ചൂട്. ന്യൂജഴ്സിയിലെ നെവാര്‍ക്കില്‍ താപനില 100 ഡിഗ്രിയിലെത്തുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ ചൂട് 94 ഡിഗ്രി വരെ ഉയര്‍ന്നേക്കും. ഫിലാഡെല്‍ഫിയയില്‍ 95 ഡിഗ്രി ചൂടാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്