ന്യൂയോര്‍ക്കില്‍ തടവുകാര്‍ ഇനി ഇന്‍മേറ്റുകളല്ല, ഇന്കാര്‍സറേറ്റഡ് പേഴ്‌സണ്‍; നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

AUGUST 13, 2022, 1:09 AM

ന്യൂയോര്‍ക്ക്: ജയില്‍ തടവുകാരെ അഭിസംബോധന ചെയ്യുന്ന 'ഇന്‍മേറ്റ്' അഥവാ അന്തേവാസി എന്ന പ്രയോഗം ന്യൂയോര്‍ക്ക് അവസാനിപ്പിച്ചു. തടവിലാക്കപ്പെട്ട വ്യക്തി എന്ന് അര്‍ത്ഥം വരുന്ന 'ഇന്‍കാര്‍സറേറ്റഡ് പേഴ്‌സണ്‍' എന്നാവും ഇനി ജയില്‍പുള്ളികളെ വിശേഷിപ്പിക്കുക. ഈ മാറ്റങ്ങള്‍ അംഗീകരിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ ഒപ്പിട്ടു. 

ജയിലില്‍ കഴിയുന്നതിന്റെ അപമാനബോധം കുറയ്ക്കാനാണ് നടപടിയെന്ന് ബില്ലില്‍ പറയുന്നു. മനുഷ്യത്വ രഹിതമായ പദമാണ് ഇന്‍മേറ്റ് എന്നതെന്ന് ന്യൂയോര്‍ക്കിലെ ജയില്‍ പരിഷ്‌കാര സമിതി പറയുന്നു. തങ്ങളുടെ കുടുംബാഗങ്ങളുടെ മുന്നില്‍ വെച്ച് ഇന്‍മേറ്റ് എന്ന് വിളിക്കപ്പെടുന്നത് ഏറെ അപമാനകരമായി തോന്നുന്നെന്നാണ് തടവുകാരുടെ പരാതി. 

ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന ബില്ലിലെ പരിഷ്‌കാരത്തെ റിപ്പബ്‌ളിക്കന്‍ അംഗങ്ങള്‍ പുച്ഛിച്ചു തള്ളുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ ഗുരുതരമായ തോതില്‍ ഉയരുമ്പോള്‍ ഇത്തരം പൊടിക്കൈകള്‍ കൊണ്ട് കാര്യമൊന്നുമില്ലെന്നാണ് റിപ്പബ്‌ളിക്കന്‍ പ്രതിനിധികളുടെ അഭിപ്രായം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam