ആൺ, പെൺ വ്യത്യാസം വേണ്ട

MARCH 7, 2021, 6:41 AM

കാലിഫോർണിയയിൽ നിയമം മൂലം, കുട്ടികളുടെ കളിപ്പാട്ടങ്ങൾ ആൺകുട്ടികൾക്ക്, പെൺകുട്ടികൾക്ക്, എന്നു വേർതിരിച്ച് ചില്ലറ വില്പന കടകളിൽ പ്രദർശിപ്പിക്കുന്നത്, തടയുന്നതിന് ആലോചിക്കുന്നു. ഈ ബിൽ അനുസരിച്ച് വ്യാപാരികൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എന്നുള്ള വേർതിരിച്ചു വില്പന തന്ത്രം ഉപയോഗിക്കാൻ പാടില്ല.

ഓൺലൈൻ ബിസിനസ് നടത്തുന്നവരും ഈ നിയമം അനുസരിക്കണം, കാലിഫോർണിയയിൽ. 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്നതിനാണ് ഈ ബിൽ തയ്യാറാക്കുന്നത്. ഇതു പാസാക്കിയാൽ, വില്പനക്കടകൾ നിയമം ലംഘിച്ചാൽ, $1000 പിഴ അടയ്‌ക്കേണ്ടിവരും. ആൺകുട്ടികളുടെയും പെൺകുട്ടികളുടേതും എന്ന വേർതിരിവ് ഇതിനകം വലിയ ചില്ലറ വില്പന ബിസിനസ്സുകൾ നിറുത്തലാക്കിയിരിക്കുന്നു.

ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരം ഒരു നിയമ നിർമ്മാണത്തിനു തയ്യാറാകുന്നതെന്ന്, കാലിഫോർണിയയിലെ ഡെമോക്രാറ്റ് അംഗങ്ങൾ പറഞ്ഞു. രണ്ടു ഡെമോക്രാറ്റ് അംഗങ്ങൾ ഒരു പുരുഷനും, ഒരു സ്ത്രീയും ചേർന്നാണ് ഈ നിയമനിർമ്മാണ നിർദ്ദേശത്തിനു ചുക്കാൻ പിടിക്കുന്നത്.

vachakam
vachakam
vachakam

അസംബ്ലി അംഗം പുരുഷൻ ഇവാൻ ലോവ്, വനിത അംഗം ക്രിസ്റ്റീന ഗാർഡിയ എന്നിവരാണ് അവർ. 2015 മുതൽ റ്റാർഗറ്റ് എന്ന വൻകിട ചില്ലറ വില്പന കമ്പനി ഈ ബില്ലിൽ നിർദ്ദേശിക്കുന്നതു പോലെ ചെയ്തു വരുകയാണ്.

A bill being considered in California, would prevent displaying boys and girls toy sections in a shop

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam