ന്യൂയോർക്ക് സിറ്റിയിൽ അക്രമം കൂടി

APRIL 17, 2021, 4:19 PM

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് മാർച്ച് മാസത്തിൽ 492 തോക്കുപയോഗവുമായി ബന്ധപ്പെട്ട അറസ്റ്റുകൾ രേഖപ്പെടുത്തി. കുറ്റാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങൾ അനുസരിച്ച് ശരാശരി ദിവസേന ന്യൂയോർക്ക് സിറ്റിയിൽ മൂന്നു വെടിവയ്പുകൾ നടക്കുന്നുണ്ട്.

അനധികൃത ആയുധങ്ങൾ തെരുവുകളിൽ നിന്നും ഒഴിവാക്കാൻ പോലീസ് കിണഞ്ഞു പരിശ്രമിക്കുമ്പോൾ ഇത്രയും അക്രമങ്ങൾ തോക്കുപയോഗത്തിൽ നടക്കുന്നു എന്നത് ഏറെ പരിതാപകരമാണ്.

പോലീസ് റിപ്പോർട്ടിൽ പറയുന്നത്, തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ ഇല്ലാതാക്കാനാണ് ന്യൂയോർക്ക് പോലീസ് കേന്ദ്രം പ്രാധാന്യം നൽകുന്നതെന്ന്. തോക്കുപയോഗിച്ചുള്ള കൊലപ്പെടുത്തലുകൾ 2020 ൽ നിന്നും കൂടി ഇപ്പോൾ മാർച്ചിൽ 25 ൽ നിന്നും 34 ൽ എത്തി. വെടിവയ്പ് 56 എണ്ണം മാർച്ച് 2020 ൽ ഉണ്ടായി. ഇപ്പോൾ 2021 മാർച്ചിൽ 99 എണ്ണം ആയി.

vachakam
vachakam
vachakam

അക്രമസംഭവങ്ങൾ ഏപ്രിൽ മാസത്തിൽ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ കൂടി വരുന്നു. വാഷിംഗ്ടൺ ഡി.സി., ഷിക്കാഗോ, മയാമി, എന്നിവിടങ്ങളിലെ സ്ഥിതി വിവരക്കണക്കുകൾ അനുസരിച്ച് വൻ വർദ്ധന ഉണ്ടായിട്ടുണ്ട്. വ്യാപക പ്രതിഷേധങ്ങളും, റാലികളും നടക്കുമ്പോൾ, അതിനു ശേഷം അക്രമസംഭവങ്ങൾ സാധാരണ ഉണ്ടാകാറുണ്ട് എന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിസൂറിയിലെ ക്രിമിനോളജി വിഭാഗത്തിന്റെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ജോർജ് ഫ്‌ളോയിഡ് എന്ന കറുത്ത വംശജൻ പോലീസ് ഇടപെടലിൽ കൊല്ലപ്പെട്ടതിന് ശേഷം നടന്ന പ്രതിഷേധ റാലികൾ, ഏറ്റുമുട്ടലുകൾ എല്ലാം അക്രമത്തിൽ കലാശിച്ചു.

New York City saw jumps in murders, shootings in March

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam